കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിലെത്തിയ 'കള്ളന്‍' കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ 3 ദിവസം ഒളിച്ച് കഴിഞ്ഞു, മോഷണമല്ല ലക്ഷ്യം

Google Oneindia Malayalam News

ട്രെന്‍ടണ്‍: വീടിനുള്ളില്‍ കടന്ന 'കള്ളന്‍' വീട് വിട്ട് പോകാതെ മൂന്ന് ദിവസം കട്ടിലിനടയില്‍ കഴിഞ്ഞു. മൂന്നമത്തെ ദിവസം വീട്ടുടമ കള്ളനെ കൈയ്യോടെ പൊലീസിന് കൈമാറി. ന്യൂ ജെഴ്‌സിയിലെ ഒരു വീട്ടിലാണ് സംഭവം നടക്കുന്നത്. ജാസണ്‍ ഹബ്ബാര്‍ഡ് എന്നയാളാണ് വീട്ടില്‍ അതിക്രമിച്ച് കയറുകയും കട്ടിലിനടയില്‍ ഒളിച്ചിരിയ്ക്കുകയും ചെയ്തത്.

ഇയാള്‍ക്കെതിരെ ഭവന ഭേദനത്തിനും മോഷണത്തിനും കുറ്റം ചുമത്തയിട്ടുണ്ട്. വീട്ടിനുള്ളില്‍ കയറിയെ ഹബ്ബാര്‍ഡ് പക്ഷേ ഒരു വസ്തുവു മോഷ്ടിച്ചില്ല. തന്റെ കൈവശമുണ്ടായിരുന്ന നാല് മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്തു. ഇതിനാണ് ഹബ്ബാര്‍ഡിനെതിരെ മോഷണക്കുറ്റം ചുമത്തിയത്.

Bedroom

എന്തിനാണ് യുവാവ് വീട്ടിനുള്ളില്‍ കടന്നതെന്ന് അവ്യക്തം. സ്‌പെയന്‍ ബെഡ്‌റൂമിലെ കിടക്കയ്ക്കടിയില്‍ ഒളിച്ചിരിയ്ക്കുകയായിരുന്നു ഹബ്ബാര്‍ഡ്. മുറിയില്‍ നിന്നും ശബ്ദം കേട്ടതോടെയാണ് വീട്ടുടമ മുറി തുറന്നതും കട്ടിലിനടയില്‍ നിന്നും ഹബ്ബാര്‍ഡിനെ കൈയ്യോടെ പിടികൂടിയതും. ഇയാളെ ജയിലിലാക്കിയിട്ടുണ്ട്. അന്‍പതിനായരം ഡോളര്‍ ജാമ്യത്തുക നല്‍കയാല്‍ മാത്രമേ ഹബ്ബാര്‍ഡിന് ജയില്‍ മോചിതനാകാന്‍ കഴിയൂ. ഇയാളുടെ പ്രായം, രാജ്യം ഇതൊന്നും വ്യക്തമല്ല.

English summary
Man sneaks in, hides under bed for 3 days.Charged with burglary in the incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X