സഹപ്രവര്‍ത്തകനെ പ്രവാസി വെട്ടിക്കൊന്നു, പ്രതികാരം ചെയ്യാന്‍ ബന്ധുക്കളെ വെല്ലുവിളിച്ചു
ദുബായ്: സഹപ്രവര്‍ത്തകനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം നാട്ടിലുള്ള സഹോദരനെ വിളിച്ച് പ്രതികാരം ചെയ്യാന്‍ എത്തണമെന്ന് പറഞ്ഞ പ്രവാസി വിചാരണ നേരിടുന്നു. 35 ല്‍ അധികം തവണ വെട്ടിയാണ് പ്രവാസി, ഇറാന്‍ സ്വദേശിയായ 20കാരനെ കൊന്നത്.
കൊലപാതകത്തിന് ശേഷം യുവാവിന്റെ ഇറാനിലുള്ള സഹോദരനെ വിളിയ്ക്കുകയും അനിയനെ കൊലപ്പെടുത്തിയെന്നും പ്രതികാരം ചെയ്യാന്‍ എത്തുകയില്ലേ എന്നും ചോദിച്ചു. ശേഷം ചോരപുരണ്ട വസ്ത്രങ്ങളുമായി ഇയാള്‍ ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലെത്തി.

താന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നുവെന്നും തന്നെ ശിക്ഷിയ്ക്കൂ എന്നും പ്രതി അലറി വിളിച്ചു. ഏറെ അസ്വാഭാവികതകള്‍ നിറഞ്ഞതായിരുന്നു യുവാവിന്റെ പ്രതികരണമെന്നും പൊലീസ് പറയുന്നു. മദ്യ ലഹരിയിലല്ല പ്രതി കൊലപാതകം ചെയ്തതെന്നും പൊലീസ് പറയുന്നു. കേസില്‍ തുടര്‍ വിചാരണ ഓഗസ്‌ററ് ഏഴിന് നടക്കും. കൊലപാതകത്തിന്റെ കാരണം ഇതുവരേയും കണ്ടെത്തിയിട്ടില്ല.












Click it and Unblock the Notifications