കടം വാങ്ങിയ പണം തിരികെ നല്‍കാതിരിയ്ക്കാന്‍ പ്രവാസി സഹമുറിയനെ കൊന്നു
ദുബായ്: കടം വാങ്ങിയ പണം തരികെ ചോദിയ്ക്കുമെന്ന് ഭയന്ന് യുവാവ് സഹമുറിയനെ കൊല്ലാന്‍ ശ്രമിച്ചു. ബംഗ്‌ളാദേശിയായ യുവാവാണ് നാട്ടുകാരനും സഹമുറിയനുമായ 29കാരനെ വെട്ടിയും കുത്തിയും കൊല്ലാന്‍ ശ്രമിച്ചത്. അല്‍ നഖീലിലാണ് സംഭവം നടക്കുന്നത്. 27കാരനായ ബംഗ്‌ളാദേശിയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇയാള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചു.
തയ്യല്‍ക്കാരനായ 29കാരനില്‍ നിന്നും രണ്ടായിരം ദിര്‍ഹം 27 ദിര്‍ഹം കടമായി വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിയ്ക്കുമെന്ന ഭയത്താലാണ് കൊലപാതകത്തിന് മുതിര്‍ന്നത്. മുറിയില്‍ ഉറങ്ങിക്കിടന്ന തയ്യല്‍ക്കാരനെ വയറിലും കൈയ്യിലും കത്തി കൊണ്ട് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിയ്ക്കുകയായിരുന്നു.

വെട്ടേറ്റിട്ടും 29കാരന്‍ അക്രമിയെ തടയുകയും ഉച്ചത്തില്‍ ബഹളം വച്ച് ആളുകളെ വിളിച്ച് കൂട്ടുകയും ചെയ്തു. പണം തിരികെ ചോദിച്ചതിനാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. അഞ്ച് വര്‍ഷത്തെ തടവിന് ശേഷം 27കാരനെ നാടുകടത്തും.












Click it and Unblock the Notifications