ഇങ്ങനെ ഒരു മോഷണം നിങ്ങള്‍ കേട്ടിട്ടുണ്ടോ? തലച്ചോര്‍ മോഷ്ടിച്ച് ഓണ്‍ലൈനില്‍ വിറ്റു!
ഇന്‍ഡ്യാനപോളിസ്: പലതരം മോഷണങ്ങളെപ്പറ്റി കേട്ടിട്ടുണ്ട്, പക്ഷേ തലച്ചോര്‍ മോഷ്ടിച്ച് വില്‍ക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ. എന്നാല്‍ അതും നടന്നു. തലച്ചോര്‍ മോഷ്ടിച്ച് ഓണ്‍ലൈനില്‍ വിറ്റ 23കാരനായ യുവാവാണ് ഇന്‍ഡ്യാനയിലെ മാധ്യമങ്ങളില്‍ നിറയുന്നത്. മോഷണം അല്‍പ്പം പഴയതാണെങ്കിലും വിചരണയും സിക്ഷയുമൊക്കെ വിധിച്ചതോടെ മോഷണം വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്.
ഇന്‍ഡ്യാനയിലെ മെഡിക്കല്‍ മ്യൂസിയത്തില്‍ നിന്നാണ് ഡേവിഡ് ചാള്‍സ് എന്ന യുവാവ് തലച്ചോര്‍ മോഷ്ടിച്ചത്. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മറ്റ് ചില വസ്തുക്കളും ഇയാള്‍ മോഷ്ടിച്ചു. ഇൗബേയിലൂടെയാണ് യുവാവ് തലച്ചോര്‍ വില്‍പ്പന നടത്തിയത്.

600 ഡോളറിന് സാന്‍ഡിയാഗോക്കാരനായ യുവാവാണ് തലച്ചോര്‍ വാങ്ങിയത്. ഈ കച്ചവടത്തിന്റെ വിവരം ഈബേ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ആറ് കുറ്റങ്ങളാണ് യുവാവിന് മേല്‍ ചുമത്തിയത്. ഒരുവര്‍ഷം വീട്ടുതടങ്കലിനും രണ്ട് വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു












Click it and Unblock the Notifications