കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംഗം ഉപയോഗിച്ച് രണ്ടരക്കിലോ വെയ്റ്റ് ലിഫ്റ്റിങ്.. യുവാവിനെ രക്ഷിക്കാന്‍ അഗ്നിശമനസേന ജിമ്മില്‍!!

  • By Kishor
Google Oneindia Malayalam News

എന്തിന് വേണ്ടിയാണ് ഇത് ചെയ്തത് എന്ന് ഒരുപക്ഷേ ഇത് ചെയ്ത ആളിന് മാത്രമേ അറിയൂ. ചിലപ്പോള്‍ കക്ഷിക്ക് തന്നെ അറിഞ്ഞില്ല എന്നും വരാം. എന്തായാലും സംഭവം നല്ല എട്ടിന്റെ പണിയായിപ്പോയി ഈ യുവാവിന്. ജനനേന്ദ്രിയം ഉപയോഗിച്ച് വെയ്റ്റ് ലിഫ്റ്റ് ചെയ്യാനായിരുന്നു നമ്മുടെ കഥാനായകന്റെ ശ്രമം. അതും രണ്ടരക്കിലോയുടെ കട്ടി.

ശ്രമം പാളി എന്ന് മാത്രമല്ല പണി നല്ല പാലും വെള്ളത്തില്‍ കിട്ടുകയും ചെയ്തു. രണ്ടരക്കിലോയുടെ കട്ടി ജനനേന്ദ്രിയത്തില്‍ നിന്നും വേര്‍പ്പെടുത്താന്‍ പറ്റുന്നില്ല. പഠിച്ച പണി പതിനെട്ടും നോക്കി. രക്ഷയില്ല. ഒടുവില്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു ജിം അധികൃതര്‍. അഗ്നിശമന സേന സ്ഥലത്തെത്തി രണ്ടരക്കിലോയുടെ കട്ടി മുറിച്ചുമാറ്റിയാണ് കക്ഷിയെ രക്ഷിച്ചെടുത്തത്.

weight

ജര്‍മന്‍ നഗരമായ വോംസിലായിരുന്നു കഴിഞ്ഞ ദിവസം രസകരമായ ഈ സംഭവം അരങ്ങേറിയത്. രണ്ടരക്കിലോയുടെ കട്ടി ജനനേന്ദ്രിയത്തില്‍ തൂക്കുകയായിരുന്നു ഇയാള്‍. ഊരിയെടുക്കാന്‍ കഴിയാതെ വന്നതോടെ ഡോക്ടര്‍മാരെ വിളിച്ചുവരുത്തി. ഇവരും കൂടി പരാജയപ്പെട്ടതോടെയാണ് ഫയര്‍ഫോഴ്‌സിനെ വിളിക്കേണ്ടി വന്നത്.

യുവാവിന് അനസ്‌തേഷ്യ നല്‍കിയ ശേഷമാണ് അഗ്നിശമന സേന ഭാരക്കട്ടി മുറിച്ചെടുത്തത് എന്ന് ബ്രിട്ടീഷ് ടാബ്ലോയ്ഡ് ആയ മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയകരമായ ഓപ്പറേഷന് ശേഷം ചിത്രങ്ങള്‍ സഹിതം സംഭവം ഫേസ്ബുക്ക് പേജില്‍ വിവരിക്കുകയും ചെയ്തു അഗ്നിശമന സേന. ഇത് പോലുള്ള സാഹസങ്ങള്‍ ഇനിയാരും ചെയ്യകരുത് എന്ന അഭ്യര്‍ഥനയോടയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

English summary
Man sticks penis into gym weight, fire dept called to free him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X