ജീവന് തുല്യം സ്നേഹിച്ചു, പ്രണയം അവസാനിപ്പിച്ചപ്പോള്‍ കാമുകിയെ കൊന്ന് സെല്‍ഫിയെടുത്തു
സെയിന്റ് പോള്‍: പ്രണയബന്ധം അവസാനിപ്പിച്ച കാമുകിയ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത കാമുകന് 30 വര്‍ഷം തടവ്. കോംഗോയില്‍ നിന്നുള്ള യുവാവിനാണ് മിന്നേസോട്ടയിലെ കോടതി 30 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
2014 ഓഗസ്റ്റിലാണ് സംഭവം നടക്കുന്നത്. മാര്‍ക് അമൂരി ബകാംബിയ (29) എന്ന യുവാവാണ് കാമുകിയായ ഡൊറോത്തി റെഡിനെ (24) കൊലപ്പെടുത്തിയത്. ബകാംബിയയുമായുള്ള ബന്ധം അവസാനിപ്പിയ്ക്കാന്‍ റെഡ് ഏറെ നാളായി തീരുമാനിച്ചിരുന്നു.

സ്വന്തം വീട്ടിലെത്തിയ കാമുകനോട് പ്രണയം തുടരാന്‍ താത്പര്യമില്ലെന്ന് റെഡ് പറഞ്ഞു. കലികയറിയ ബകാംബിയ റെഡ്ഡിനെ കഴുത്ത് ഞെരിച്ച് കൊന്നു. എന്നിട്ടും കാമുകിയോടുള്ള ദേഷ്യം അടങ്ങിയില്ല, മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു.
റെഡിന്റെ അമ്മയാണ് കട്ടിലില്‍ കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. 30 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ബകാംബിയയെ കോംഗോയിലേയ്ക്ക് നാട് കടത്തും.












Click it and Unblock the Notifications