ടിവി പരിപാടിയിലൂടെ തുറിച്ചു നോക്കി; പ്രശസ്ത നടിക്കെതിരെ പരാതി
ചൈന: ടിവി പരിപാടിക്കിടെ തന്നെ തുറിച്ചുനോക്കിയെന്ന് കാട്ടി പ്രശസ്ത ചൈനീസ് നടി സാഹൊ വീക്കെതിരെ ഷാങ്ഹായ് യുവാവ് പരാതി നല്‍കി. മെയില്‍ ആംരഭിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ടൈഗര്‍ മോം എന്ന സിരിയയിലെ കേന്ദ്ര കഥാപാത്രമാണ് സാഹൊ. സാഹോ ടിവിയിലൂടെ തന്നെ തുറിച്ചു നോക്കുന്നത് തനിക്ക് മാനിസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നെന്നാണ് യുവാവിന്റെ പരാതി.
ഇത്തരം ഒരു കേസ് കോടതിയില്‍ എത്തിയിട്ടുണ്ടെന്ന് അറിയിച്ച കോടതി ഉദ്യോഗസ്ഥന്‍ എന്നാല്‍ കേസ് സ്വീകരിച്ചോ എന്ന കാര്യത്തില്‍ പ്രതികരിച്ചില്ല. അതേസമയം പരാതിക്കാരനെ ഉദ്യോഗസ്ഥന്‍ വിമര്‍ശിച്ചു. പൊതുജനങ്ങള്‍ക്ക് കോടതിയില്‍ നേരിട്ട് പരാതി നല്‍കാമെന്ന നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് ചിലരെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

നടി സോഹൊ ചൈനയില്‍ ടെലിവിഷനിലും സിനിമയിലും അറിയപ്പെടുന്ന താരമാണ്. ടൈഗര്‍ മോം എന്ന സീരിയലില്‍ മകളെ ഉയര്‍ന്ന നിലയിലെത്തിക്കാന്‍ എപ്പോഴും സമ്മര്‍ദ്ദം ചെലുത്തുന്ന അമ്മയായാണ് അഭിനയിക്കുന്നത്. പിതാവ് മകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ മകളെ വലിയ കണ്ണുകള്‍കൊണ്ട് തുറിച്ചുനോക്കി ഭയപ്പെടുത്തുകയും അനുസരിപ്പിക്കുകയുമാണ് അമ്മ. ഈ തുറിച്ചുനോട്ടം തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നാണ് യുവാവിന്റെ പരാതി.
അതേസമയം, പരാതി നല്‍കിയ യുവാവ് സോഷ്യല്‍ മീഡിയയില്‍ പരിഹാസപാത്രമായി. യുവാവിന്റെ മനോനിലയ്ക്ക് എന്തോ തകരാറുണ്ടെന്നായിരുന്നു ചിലരുടെ കമന്റ്. അപൂര്‍വം ചിലര്‍ യുവാവിനെ പിന്തുണച്ചപ്പോള്‍ ഭൂരിഭാഗംപേരും യുവാവിനെ പരിഹസിക്കുകയായിരുന്നു.












Click it and Unblock the Notifications