അവിഹിതബന്ധം, സുഹൃത്തുമൊത്ത് സെല്‍ഫിയെടുത്ത് വാട്സ്ആപ്പ് പ്രൊഫൈലാക്കി, പിന്നീട് കൊന്നു!
ഡെറാഡൂണ്‍: വിവാഹിതയായ സുഹൃത്തിനൊപ്പം സെല്‍ഫിയെടുത്ത 27കാരന് പിന്നീട് യുവതിയെ കൊന്നു. ആശിഷ് കുമാര്‍ ഏലിയാസ് മോനു എന്ന യുവാവ് ഗുര്‍പ്രീത് കൗര്‍ എന്ന യുവതിയെയാണ് തേയില തോട്ടത്തില്‍വെച്ച് കൊന്നത്. ഡെറാഡൂണിലെ പ്രേംനഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മോനു എന്ന യുവാവ് സുഹൃത്തായ ഗുര്‍പ്രീത് കൗറിനൊപ്പം തേയില തോട്ടത്തില്‍വെച്ച് സെല്‍ഫിയെടുക്കുകയായിരുന്നു.
ആ സെല്‍ഫി യുവാവ് തന്റെ വാട്സ്ആപ്പില്‍ പ്രൊഫൈല്‍ ഫോട്ടോവായി വെക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തുന്നത്. തേയില തോട്ടത്തില്‍വെച്ച് സെല്‍ഫിയെടുക്കുകയും അതു പോസ്റ്റ് ചെയ്യുകയും ചെയ്തതിനുശേഷം ഇരുവരും മടങ്ങവെയാണ് കൊലപാതകം നടക്കുന്നത്. യുവാവ് യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

പിന്നീട്, മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് യുവതിയുടെ കഴുത്തില്‍ കുത്തുകയും ചെയ്തു. യുവതിയുടെ കരച്ചില് കേട്ട് തോട്ടം തൊഴിലാളികള്‍ ഓടിയെത്തിയെങ്കിലും യുവാവ് രക്ഷപ്പെട്ടിരുന്നു. ഗുര്‍പ്രീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍, ഗുര്‍പ്രീത് എന്ന യുവതിക്ക് മറ്റുള്ളവരുമായി അടുപ്പമുണ്ടെന്നുള്ള വാര്‍ത്തയാണ് മോനുവിനെ കൊലപാതകിയാക്കിയത്. യുവതിയെ കൊന്ന കാര്യം മോനു സുഹൃത്തുക്കളോട് മെസേജ് അയച്ച് അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications