പ്രാന്തെന്ന് പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ... ആവേശം മൂത്ത് കല്യാണം കഴിച്ചത് .... നെ!!!
ലോസ് ആഞ്ജലീസ്: ഓരോരുത്തര്‍ക്കും ഓരോ തരം പ്രാന്തുകള്‍ ഉണ്ടാകും എന്നാണ് പറയാറുള്ളത്. ചിലര്‍ക്ക് ഭക്ഷണത്തിനോടാകും അത്തരത്തില്‍ ആര്‍ത്തി ഉണ്ടാവുക. ചിലര്‍ക്ക് പണം ഉണ്ടാക്കുന്നതായിരിക്കും ആര്‍ത്തി. മറ്റ് ചിലര്‍ക്കാണെങ്കില്‍ മറ്റുള്ളവരെ ഉപദ്രവിയ്ക്കുന്നതായിരിക്കും സന്തോഷം നല്‍കുക.
ചിലര്‍ക്ക് മൊബൈല്‍ ഫോണ്‍ ഗെയിമുകളോടാകും ആര്‍ത്തി. പോക്കെമോന്‍ കളിയ്ക്കാന്‍ വേണ്ടി ജോലി രാജിവച്ച ഒരു ചെറുപ്പക്കാരനെ കുറിച്ചുള്ള വാര്‍ത്ത വന്നിട്ട് അധികമായിട്ടില്ല.
എന്നാല്‍ സ്വന്തം മൊബൈല്‍ ഫോണിനോട് ഒരാള്‍ക്ക് പ്രണയം തോന്നിയാല്‍ എന്ത് ചെയ്യും. പ്രണയിച്ചോട്ടെ എന്ന് വയ്ക്കാം. പക്ഷേ മൊബൈല്‍ ഫോണിനെ കല്യാണം കഴിച്ചാലോ... അമേരിക്കയിലെ ലാസ് വേഗാസില്‍ നിന്നുള്ള ഈ വാര്‍ത്ത ശരിയ്ക്കും ഞെട്ടിപ്പിയ്ക്കുന്നതാണ്.

പ്രേമം ഫോണിനോട്
ലാസ് വേഗാസ് സ്വദേശി ആരോണ്‍ ഷെര്‍വെനക് ആണ് തന്റെ സ്മാര്‍ട്ട് ഫോണിനോടുള്ള പ്രണയം ഇങ്ങനെ വ്യക്തമാക്കിയത്. എങ്ങനെയെന്നല്ലേ...

വിവാഹം തന്നെ
പ്രണയം മൂത്താല്‍ പിന്നെ എന്ത് ചെയ്യും. വിവാഹം കഴിയ്ക്കണം. ആരോണ്‍ ചെയ്തതും അത് തന്നെ. തന്റെ സ്മാര്‍ട്ട് ഫോണിനെ അങ്ങ് കെട്ടി.

ആചാരപ്രകാരം
വെറുതേയങ്ങ് വിവാഹം കഴിച്ചതല്ല. പള്ളിയില്‍ പോയി ആചാര പ്രകാരം ആയിരുന്നു വിവാഹം. പള്ളിയില്‍ മനസ്സ് ചോദ്യവും നടന്നുവത്രെ. ലാസ് വേഗാസിലെ ദ ലിറ്റില്‍ വേഗാസ് ചാപ്പലില്‍ വച്ചായിരുന്നു വിവാഹം.

വിവാഹ വസ്ത്രം
ആരോണ്‍ ഉഗ്രന്‍ വിവാഹ വസ്ത്രമൊക്കെ അണിഞ്ഞാണ് വന്നത്. പക്ഷേ പാവം സ്മാര്‍ട്ട് ഫോണ്‍, അതിന് വെറും ഫോണ്‍ കവര്‍ മാത്രം.

ചോദ്യങ്ങള്‍
പള്ളിയില്‍ വച്ച് ആരോണിനോട് വൈദികന്‍ വിവാഹത്തിന് സമ്മതമാണോ എന്ന് ചോദിച്ചു. സ്മാര്‍ട്ട് ഫോണിനെ വധുവാക്കാന്‍ തയ്യാറാണോ, അവളെ സ്‌നേഹിയ്ക്കുമോ, സംരക്ഷിയ്ക്കുമോ, അവളോട് വിശ്വസ്ത പുലര്‍ത്തുമോ എന്നൊക്കെയുള്ള പതിവ് വിവാഹ ചോദ്യങ്ങള്‍!

പാവം മൊബൈല്‍
എന്നാല്‍ മൊബൈലിനോട് മാത്രം ചോദ്യങ്ങളൊന്നും ഉണ്ടായില്ല. പാവം മൊബൈല്‍, അതിനറിയില്ലല്ലോ എന്താണ് സംഭവിയ്ക്കുന്നതെന്ന്.

ആദ്യരാത്രി
എന്തായാലും ആരോണിന്റേയും സ്മാര്‍ട്ട് ഫോണിന്റേയും ആദ്യരാത്രിയില്‍ എന്താണ് സംഭവിച്ചത് എന്ന് മാത്രം ആര്‍ക്കും അറിയില്ല.












Click it and Unblock the Notifications