കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓൺലൈൻ പരസ്യം കണ്ട് മസാജിംഗിന് പോയി: യുവാവിന് നഷ്ടമായത് പണവും ക്രെഡിറ്റ് കാർഡും!! സംഭവം ദുബായിൽ!!

Google Oneindia Malayalam News

ദുബായ്: പരസ്യത്തിൽ ആകൃഷ്ടനായി മസാജിന് പോയ യുവാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ദുബായിൽ വിചാരണ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മസാജ് ചെയ്യാനെന്ന പേരിൽ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തിയ തട്ടിപ്പ് സംഘം ക്രെഡിറ്റ് കാർഡുകളും പണവും കൊള്ളയടിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. തട്ടിപ്പ് നടത്തിയ സംഭവത്തിൽ 21 കാരനായ ആഫ്രിക്കക്കാരനാണ് പിടിയിലായത്.

പ്രതിസന്ധികൾ നീങ്ങി: കൊവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കുമെന്ന് ഓക്സ്ഫഡ് സർവ്വകലാശാലപ്രതിസന്ധികൾ നീങ്ങി: കൊവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കുമെന്ന് ഓക്സ്ഫഡ് സർവ്വകലാശാല

മസാജിംഗിനായി എത്തിയ ആളുടെ പഴ്സിലുണ്ടായിരുന്ന ക്രെഡിറ്റ് കാർഡിന് പുറമേ 500 ദിർഹവും തട്ടിയിരുന്നു. ശരീര വേദന അനുഭവപ്പെട്ടതോടെ ഇന്റർനെറ്റിൽ കണ്ട ഫോൺ നമ്പറിൽ വിളിക്കുകയായിരുന്നുവെന്നാണ് തട്ടിപ്പിന് ഇരയായ യുവാവ് പോലീസിനോട് വെളിപ്പെടുത്തിയത്. ഫോൺ നമ്പറിൽ ബന്ധപ്പെട്ടതോടെ തനിക്ക് പാം ജുമൈറയിലെ അഡ്രസാണ് ലഭിച്ചതെന്നും സ്ഥലത്തെത്തിയതോടെ നാല് പുരുഷന്മാർ ചേർന്ന് ഫോൺ പിടിച്ച് വാങ്ങിയ ശേഷം തന്നെ മർദ്ദിച്ചെന്നും പഴ്സ് നൽകാൻ തയ്യാറാവാത്തതോടെ കുടുതൽ പേർ സ്ഥലത്തെത്തിയ ശേഷം സംഘം പഴ്സ് കൈക്കലാക്കിയെന്നും പരാതിക്കാരൻ പറയുന്നു.

fraud-157025392

പഴ്സിലുണ്ടായിരുന്ന പണവും ക്രെഡിറ്റ് കാർഡുകളും കൈക്കലാക്കുകയും ചെയ്തിരുന്നു. രണ്ട് മണിക്കൂറോളം ഇതേ മുറിയിൽ കെട്ടിയിടുകയും മോചിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ മർദ്ദിച്ചിരുന്നുവെന്നും യുവാവ് പറയുന്നു. അതേ സമയം കാർഡ് നൽകിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് സംഘം ഭീഷണി മുഴക്കിയിരുന്നതായും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.

ഇതേ സംഘത്തിലെ തന്നെ ചിലർ തിരിച്ചെത്തിയതോടെയാണ് പിടിച്ചെടുത്ത മൊബൈൽ ഫോൺ, പഴ്സ്,കാർഡുകളും തിരിച്ച് തന്ന് പോകാൻ അനുവദിച്ചത്. ഇതിന് സമാനമായ തട്ടിപ്പ് സംഘം പോലീസ് പിടിയിലായതോടെയാണ് നേരത്തെ തട്ടിപ്പിനിരയായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നത്. ഇതോടെ പിടിയിലായ പ്രതികളിൽ ഒരാളെ യുവാവ് തിരിച്ചറിയുകയും ചെയ്തിരുന്നു. ഒക്ടോബർ 19നാണ് കേസിൽ കോടതി വിധി പറയുന്നത്.

English summary
Man trapped cash looted in Dubai flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X