ദുബായ്: ശുപ്പാണ്ടിയെ പോലും തോല്‍പ്പിയ്ക്കും 'മണ്ടനായ' ഈ പാകിസ്താനി
ദുബായ്: മണ്ടത്തരങ്ങളുടെയും ബുദ്ധിശൂന്യതയുടേയും അവസാന വാക്കായി കണ്ടിരുന്നത് ശുപ്പാണ്ടിയെയാണ്. എന്നാല്‍ മണ്ടനായ ശുപ്പാണ്ടിയെപ്പോലും കടത്തി വെട്ടുന്ന ഒരു പാകിസ്താനി ദുബായില്‍ അറസ്റ്റിലായി. ആറ് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം നാട്ടിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതനായ പാകിസ്താനിയാണ് എയര്‍പോര്‍ട്ട് അധികൃതരുടെ പിടിയിലായത്.
ഒരു സുഹൃത്തിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ ശ്രമിയ്ക്കവെയാണ് യുവാവ് പിടിയിലായത്. പാസ്‌പോര്‍ട്ടിലുള്ള ഫോട്ടോയും യുവാവിന്റെ രൂപവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അധികൃതര്‍ക്ക് മനസിലായി.

ഇക്കാര്യം യുവാവിനോട് പറഞ്ഞു. പക്ഷേ ഒരിയ്ക്കലും അത് താനല്ലെന്ന് സമ്മതിയ്ക്കാന്‍ യുവാവ് തയ്യാറായില്ല. തെളിവുകള്‍ സഹിതം അധികൃതര്‍ യുവാവിനെ ചോദ്യം ചെയ്തപ്പോഴും ഫോട്ടോ തന്റേത് തന്നെയാണെന്നും പാസ്‌പോര്‍ട്ടിലുള്ളത് താന്‍ തന്നെയാണെന്നും ഇയാള്‍ വാദിയ്ക്കുകയയിരുന്നു. സുഹൃത്തിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ രാജ്യത്ത് എത്തിയതെന്നും സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications