നഗരമധ്യത്തില്‍ ദന്പതിമാര്‍ തമ്മില്‍ തല്ലി, യുവാക്കള്‍ ഭര്‍ത്താവിനെ കല്ലെറിഞ്ഞ് ഓടിച്ചു, ഭാര്യയെ...
കെയ്‌റോ: തിരക്കേറിയ നഗരമധ്യത്തില്‍ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കറിക്കത്തി ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് മുറിയ്ക്കാന്‍ പലതവണ യുവാവ് ശ്രമിച്ചു. ഇരുവരും തമ്മിലുള്ള വഴക്ക് കണ്ടില്ലെന്ന് നടിച്ച ആള്‍ക്കൂട്ടം ഒടുവില്‍ യുവാവിനെതിരെ തിരിയുകയായിരുന്നു.
ഒട്ടേറെപ്പേര്‍ തിങ്ങിക്കൂടിയ കെയ്‌റോയിലെ ഒരു നഗരവീഥിയിലാണ് സംഭവം നടക്കുന്നത്. ഭാര്യയെ യുവാവ് പലതവണ മര്‍ദ്ദിയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ആദ്യമൊന്നും ആളുകള്‍ വഴക്ക് കാര്യമായെടുത്തിയില്ല. മര്‍ദ്ദനമേറ്റ ഭാര്യ ഉറക്കെ കരയാന്‍ തുടങ്ങിയതോടെ ഭര്‍ത്താവ് കറിക്കത്തിയെടുത്ത് ആക്രമിയ്ക്കാന്‍ തുടങ്ങി.

സ്ത്രീയെ നിലത്തേയ്ക്ക് തൊഴിച്ചിട്ട് കറിക്കത്തി കൊണ്ട് കഴുത്തറുക്കാന്‍ ശ്രമിച്ചതോടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ വഴക്കില്‍ ഇടപെട്ടു. യുവാവിനെ കല്ലെറിഞ്ഞും തല്ലിയും ഓടിയ്ക്കുകയായിരുന്നു ചെറുപ്പക്കാര്‍. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് മനസിലായ യുവാവ് ജീവനുംകൊണ്ട് ഓടുകയായിരുന്നു. ദമ്പതിമാര്‍ വഴക്കിട്ടതിന്റെ കാരണം ഇതുവരേയും വ്യക്തമല്ല.












Click it and Unblock the Notifications