പെണ്‍ പണമില്ല, യുവാവ് ജീവനൊടുക്കി

ശനിയാഴ്ച രാവിലെ വീടിനടുത്തുള്ള മരത്തില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 250 ഡോളറാണ് പെണ്‍പണമായി നല്‍കേണ്ടിയിരുന്നത്. വധുവിനെ കണ്ടെത്തിയതും യുവാവായിരുന്നു. പെണ്‍പണം കണ്ടെത്താന്‍ കഴിയാത്തതിന്റെ പേരില്‍ ഇവരുടെ വിവാഹം നീട്ടി വച്ചു.
എന്നിട്ടും പണം കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് പറഞ്ഞു. വിവാഹം വൈകുന്നതില്‍ വധുവും യുവാവും ദുഖത്തിലായിരുന്നെന്നും സുഹൃത്ത് പറഞ്ഞു.
അഹമ്മദ് പലര്‍ക്കായി പണം കടം കൊടുത്തിട്ടുണ്ടായിരുന്നു. പെണ്‍പണമായി ഈ തുക നല്‍കാന്‍ കഴിയുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കടം വാങ്ങിയ പണം തിരിച്ച് വാങ്ങാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്നും തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications