Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കറ്റ് ബ്രേക്ക് ഫാസ്റ്റില്‍ കമ്പനി ജീവനക്കാരന്‍ മൂത്രമൊഴിക്കുന്ന വീഡിയോ പുറത്ത്

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന പാക്കറ്റ് ബ്രേക്ക്ഫാസ്റ്റ് ഉത്പന്നമായ കെല്ലോഗിന്റെ ഉത്പാദന കേന്ദ്രത്തിനുള്ളില്‍ മൂത്രമൊഴിക്കുന്ന കമ്പനി ജീവനക്കാരിന്റെ വീഡിയോ പുറത്തുവന്നു. 2014ല്‍ ചിത്രീകരിക്കപ്പെട്ടതെന്നു കരുതുന്ന വീഡിയോ ആണ് ഓണ്‍ലൈന്‍ വഴി പുറത്തുവന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് കമ്പനിയും അമേരിക്കന്‍ സര്‍ക്കാരും അന്വേഷണം ആരംഭിച്ചു.

അമേരിക്കയിലെ ടെന്നസ്സീ സംസ്ഥാനത്തെ ഫാക്ടറിക്കുള്ളിലാണ് സംഭവം നടന്നത്. ഒരു ജീവനക്കാരന്‍ നടന്നുവന്നശേഷം കെല്ലോഗ് അസംബ്ലി ലൈനില്‍ മൂത്രമൊഴിക്കുകയും കമ്പനിയുടെ ലോഗോ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. സംഭവം തങ്ങളെ ഞെട്ടിച്ചെന്നും ഉടന്‍ അന്വേഷണം ആരംഭിച്ചെന്നും കമ്പനി വക്താവ് അറിയിച്ചു.

man-urinating

സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്ന് കെല്ലോഗ് വക്താവ് ക്രിസ് ചാള്‍സ് പറഞ്ഞു. ലോ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. കമ്പനിക്കുള്ളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ 2014ലോ അതിനു മുന്‍പോ ചിത്രീകരിച്ചതാണ് വീഡിയോ എന്ന് സംശയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ ഫുഡ് ആ്ന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കെല്ലോഗ് കമ്പനിയും ജീവനക്കാരും തമ്മില്‍ 2014ല്‍ തര്‍ക്കമുണ്ടായിരുന്നു. ഈസമയത്താണ് ജീവനക്കാരിന്റെ അതിരുകടന്ന പ്രതിഷേധമെന്നാണ് സംശയിക്കുന്നത്. അമേരിക്കയിലെ വലിയൊരുവിഭാഗം ജനങ്ങള്‍ ബ്രേക്ക് ഫാസ്റ്റിനായി ഉപയോഗിക്കുന്നത് ധാന്യങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന കെല്ലോഗിന്റെ ബ്രേക്ക്ഫാസ്റ്റ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+