മരിച്ച കാമുകിക്കൊപ്പമെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍; യുവാവ് അറസ്റ്റില്‍
ബെയ്ജിങ്: മരിച്ച കാമുകിക്കൊപ്പം സെല്‍ഫിയെടുത്തശേഷം അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിലായി. സതേണ്‍ ചൈനയിലെ വൂഷൗ എന്ന സ്ഥലത്താണ് സംഭവം. അറസ്റ്റിലായ യുവാവിന്റെ പൂര്‍ണ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളുടെ കാമുകിയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നാണ് വിവരം.
സ്വാര്‍ഥയായ എന്റെ കാമുകി ക്ഷമിക്കൂ എന്ന അടിക്കുറിപ്പോടെയായിരുന്നു യുവാവ് സെല്‍ഫി ചൈനയില്‍ പ്രമുഖ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കണ്ണടച്ച് കിടക്കുകയാണെന്ന രീതിയിലായിരുന്നു കാമുകിയുടെ മുഖം. അതിനടുത്ത് മുഖം ചേര്‍ത്താണ് യുവാവ് സെല്‍ഫിയെടുത്തത്.

ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് ഇതിന് പിന്നിലുള്ള വ്യക്തിക്കായി തെരച്ചില്‍ തുടങ്ങിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
ഇരുവരും തമ്മിലുണ്ടായ വഴക്കിനൊടുവില്‍ കാമുകിയെ യുവാവ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് കരുതുന്നത്. ചിരിച്ചുമാത്രമെടുത്തിരുന്ന സെല്‍ഫികള്‍ അടുത്തിടെ മരിച്ചയാള്‍ക്കൊപ്പവും എടുത്തുവരുന്നത് പതിവായിരിക്കുകയാണ്. മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനായാണ് ചിലര്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നാണ് പോലീസ് ഭാഷ്യം.












Click it and Unblock the Notifications