പോപ് താരം ജസ്റ്റിന്‍ ബീബറിനെപ്പോലെ ആവണം, യുവാവ് ചെലവഴിച്ചത് 50 ലക്ഷം രൂപ!!! പിന്നീട് സംഭവിച്ചത്...
വാഷിംഗ്ടണ്‍: പോപ്പ് താരം ജസ്റ്റിന്‍ ബീബറിനെപ്പോലെയാവാന്‍ നിരന്തരം പ്ലാസ്റ്റിക് സര്‍ജറിക്ക് വിധയനായ യുവാവിന് ദാരുണാന്ത്യം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഉയര്‍ന്ന തോതില്‍ മരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. 35 കാരനായ ടോബി ഷെല്‍ഡണെ ലോസ് ആഞ്ചലസിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം ആദ്യം വ്യക്തമായില്ലെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതാണ് നിര്‍ണ്ണായകമായത്. ഏകദേശം അമ്പത് ലക്ഷത്തിലധികം രൂപയാണ് ശസ്ത്രക്രിയയ്ക്കായി ആ യുവാവ് ചെലവഴിച്ചത്.
വാലിയം, സനാക്‌സ്, എന്നീ മരുന്നുകളും ആല്‍ക്കഹോളും അമിത അളവില്‍ ശരീരത്തിലെത്തിയതാണ് മരണകാരണമെന്ന് ടോക്‌സിക്കോളജി റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. റിയാലിറ്റി ഷോയിലെ താരമായ ഷെല്‍ഡണ്‍ ജസ്റ്റിന്‍ ബീബറിനെപ്പോലെയാവാന്‍ തലമുടി, പുരികം, ചുണ്ട് എന്നിവ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ്ക്കും വിധേയനായിരുന്നു.

ഗാനരചയിതാവ് കൂടിയായ ഷെല്‍ഡണ്‍ ലോസ് ആഞ്ചലസിലാണ് താമസിക്കുന്നത്. തലമുടി മാറ്റിവെയ്ക്കലിന് പുറമേ കണ്‍പീലി, താടി നീളം കുറയ്ക്കുന്നതിനുള്ള പ്ലാസ്റ്റിക് സര്‍ജറി എന്നിങ്ങനെ ഷെല്‍ഡണ്‍ വിധേയനായ ശസ്ത്രക്രിയകളുടെ എണ്ണം നിരവധിയാണ്. ജസ്റ്റിന്‍ ബീബറിനോടുള്ള ആരാധന മൂത്ത ഷെല്‍ഡണ്‍ അഞ്ച് വര്‍ഷമായി ബീബറിനെപ്പോലെയാവാനുള്ള കഠിനശ്രമത്തിലായിരുന്നു.












Click it and Unblock the Notifications