ഒടുക്കത്തെ പന്തയം, നിന്ന നില്പ്പില് ടെക്കീല ബോട്ടില്‍ കാലിയാക്കി, പിന്നീട് സംഭവിച്ചത്..!!
കെല്‍വിന്‍ പന്തയം വിജയകരമായി പൂര്‍ത്തിയാക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ടെക്കീല ഒറ്റ വലിക്ക് കുടിച്ചു. എന്നാല്‍ ഉടനെ കെല്‍വിന്‍ കുഴഞ്ഞുവീണു.
സാന്റോ ഡൊമിങ്കോ: എല്ലാ പന്തയങ്ങള്‍ക്കും ഒരവസാനമുണ്ട്. ഏത് പന്തയവും മനുഷ്യന്റെ അന്ത്യം വരെയല്ലേ പറ്റൂ. പന്തയങ്ങളുടെ വ്യത്യസ്തതയ്ക്ക് അനുസരിച്ച് ആരവവും ആവേശവും കൂടും. പക്ഷേ ഒരു കാര്യം, പറ്റുന്ന പന്തയമേ വയ്ക്കാവൂ.
ഡൊമിനിക്കന്‍ റിപബ്ലിക്കിലെ നിശാക്ലബ്ബില്‍ കഴിഞ്ഞ ദിവസം നടന്ന പന്തയം ആഗോള മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. 23 കാരനായ കെല്‍വിന്‍ റാഫേല്‍ മെജിയയാണ്് സുഹൃത്തുക്കളുമായി പന്തയം വച്ചത്.

ടെക്കീല ബോട്ടില്‍ നിന്നനില്‍പ്പില്‍ കാലിയാക്കുമെന്ന് കെല്‍വിന്‍ പറഞ്ഞു. ഇല്ലെന്ന് സുഹൃത്തുക്കള്‍. 630 ഡോളറിന് പന്തയം ഉറപ്പിച്ചു. പന്തയം വയ്ക്കുന്നതും ടെക്കീല കുടിക്കുന്നതും എല്ലാം മൊബൈലില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കെല്‍വിന്‍ പന്തയം വിജയകരമായി പൂര്‍ത്തിയാക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ടെക്കീല ഒറ്റ വലിക്ക് കുടിച്ചു. എന്നാല്‍ ഉടനെ കെല്‍വിന്‍ കുഴഞ്ഞുവീണു. പന്തയം വച്ച പണം പോലും കൈപറ്റാന്‍ അയാള്‍ക്ക് സാധിച്ചില്ല.

തറയില്‍ വീണ കെല്‍വിന്റെ ബോധം പോയി. ടെക്കീല കുടിച്ചു തീര്‍ത്ത് സെക്കന്റുകള്‍ പിന്നിടുന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നില്ക്കാന് സാധിക്കാതെ വന്ന യുവാവിന്റെ കണ്ണ് മുകളിലേക്ക് മറയുന്നത് കണ്ടു. സുഹൃത്തുക്കള്‍ പിടിക്കാന്‍ ശ്രമിക്കുംമുമ്പ് കെല്‍വിന്‍ വീഴുകയായിരുന്നു.

ബോധം തിരിച്ചുകിട്ടാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. യുവാവ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ലഹരിയില്‍ നിന്നുള്ള വിഷാംശം മൂലമാണ് കെല്‍വിന്റെ മരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നേരത്തെ പന്തയം വയ്ക്കുന്നത് സംബന്ധിച്ച് വാഗ്വാദം നടത്തിയിരുന്ന യുവാക്കള്‍ക്കിടയിലേക്ക് കെല്‍വിന്‍ അങ്ങോട്ട് ചെന്ന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications