കുവൈത്ത്: ജീവനക്കാരിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച മാനേജര്‍ക്ക് 10 വര്‍ഷം തടവ്
കുവൈത്ത് സിറ്റി: ജീവനക്കാരിയെ കൊണ്ട് നിര്‍ബന്ധിച്ച് മസാജ് ചെയ്യിപ്പിച്ച മാനേജര്‍ക്ക് പത്ത് വര്‍ഷം തടവ്. കുവൈത്തിലെ ഒരു സ്വകാര്യ കമ്പനി മാനേജരാണ് ശിക്ഷിയ്ക്കപ്പെട്ടത്. ജീവനക്കാരിയെ കൊണ്ട് തന്നെ നിര്‍ബന്ധിപ്പിച്ച് മസാജ് ചെയ്യിക്കുകയായിരുന്നു മാനേജര്‍.ഒാഫീസിനുള്ളില്‍ വച്ചാണ് സംഭവം നടന്നത്.
കുറ്റക്കാരനായ മാനേജര്‍ ഒരു ദയയും അര്‍ഹിയ്ക്കുന്നില്ലെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നിട്ടും തന്റെ പദവി ദുരുപയോഗം ചെയ്യുകയുമായിരുന്നെന്ന് കോടതി പറഞ്ഞു.

ജീവനക്കാരിയെ തലതവണ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാനേജര്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തിയാണ് യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. മാനേജരുടെ മാനസിക ശാരീരിക പീഡനം സഹിയ്ക്കാതെ വന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പൊലീസ് മാനേജരെ അറസ്റ്റ് ചെയ്തു. വിചാരണയിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് വാദി ഭാഗം കോടതിയോട് ആവശ്യപ്പെട്ടു. ബലാത്സംഗശ്രമം വരെ നടത്തിയത് കണക്കിടെലുത്താണ് പ്രതിയ്ക്ക് 10 വര്‍ഷം തടവിന് വിധിച്ചത്.












Click it and Unblock the Notifications