കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബയോഡാറ്റ കണ്ടു, യുവതിയെ കെട്ടണമെന്ന് മാനേജര്‍; അമ്മയെ കൊല്ലണം!! ദുബായില്‍ 30കാരിക്ക് സംഭവിച്ചത്

ഫോണ്‍ എടുക്കാതായതോടെ മറ്റു നമ്പറുകളില്‍ നിന്നും യുവാവ് വിളി തുടങ്ങിയിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുള്ളതായി കണ്ടെത്തി.

  • By Desk
Google Oneindia Malayalam News

ദുബായ്: ബയോഡാറ്റ കൈമാറിയത് ജോലി ലഭിക്കാന്‍ വേണ്ടിയാണ്. പക്ഷേ, ഇന്ത്യക്കാരനായ മാനേജറിന് യുവതിയെ വിവാഹം ചെയ്യാന്‍ പൂതി. ഒടുവില്‍ ഭീഷണി. മാത്രമല്ല, യുവതിയുടെ അമ്മയെയും വീട്ടിലുള്ള ഓരോരുത്തരെയും കൊല്ലുമെന്ന് മാനേജര്‍. പേടിച്ചരണ്ട് യുവതി മറ്റൊരു കമ്പനിയിലേക്ക്. മാനേജര്‍ വിട്ടില്ല. പിന്നാലെ ചെന്ന് കരച്ചിലും ഭീഷണിയും.

കല്യാണം കഴിക്കാതെ വിടില്ലെന്ന്. ദുബായ് പോലീസ് ഇടപെട്ടു. യുവാവിനെതിരേ നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. വിവാദത്തില്‍പ്പെട്ട മാനേജരും യുവതിയും ഇന്ത്യക്കാരാണെന്ന് പോലീസ് പറഞ്ഞു. പക്ഷേ, മറ്റു വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചു. യുവതിയെ വിവാഹം ചെയ്യണമെന്ന് പറയുന്ന മാനേജര്‍ ചെയ്തത് കൗതുകമുണര്‍ത്തുന്ന കാര്യങ്ങളാണ്....

വിവാഹം ചെയ്യുകയാണെങ്കില്‍

വിവാഹം ചെയ്യുകയാണെങ്കില്‍

വിവാഹം ചെയ്യുകയാണെങ്കില്‍ തന്നെയാകണം. അല്ലാതെ മറ്റൊരാളെ വിവാഹം ചെയ്യാന്‍ സമ്മതിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ കൊലാപാതക പരമ്പരയുണ്ടാകും. വീട്ടിലുള്ളവരെ മൊത്തം കൊല്ലും.

ബയോഡാറ്റയും ഫോട്ടോയും

ബയോഡാറ്റയും ഫോട്ടോയും

ഇങ്ങനെയാണ് മാനേജരായ യുവാവ് ഇന്ത്യക്കാരിയെ വിവാഹം ആലോചിച്ചത്. യുവാവിന്റെ കമ്പനിയില്‍ യുവതി ജോലിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപ്പോള്‍ നല്‍കിയ ബയോഡാറ്റയും ഫോട്ടോയും കണ്ടാണ് ഇഷ്ടം തുടങ്ങിയത്.

മറ്റൊരു കമ്പനിയില്‍ ജോലി

മറ്റൊരു കമ്പനിയില്‍ ജോലി

ഇക്കാര്യം ഇയാള്‍ ഫോണിലും ഓണ്‍ലൈന്‍ വഴിയും അറിയിച്ചു. യുവതി പ്രതികരിക്കാതിരുന്നതോടെ പിന്നെ ഭീഷണിയായി. ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് യുവതിക്ക് മറ്റൊരു കമ്പനിയില്‍ ജോലി ലഭിച്ചത്.

അല്‍ റാഷിദിയ പോലീസ്

അല്‍ റാഷിദിയ പോലീസ്

അപ്പോള്‍ മാനേജരുടെ ശല്യം ഒഴിയുമെന്നാണ് കരുതിയത്. പക്ഷേ, ഭീഷണി തുടരുകയായിരുന്നു. ആറ് മാസമായി ഇത്തരം ഭീഷണികള്‍ തുടരുന്നുവെന്ന് യുവതി അല്‍ റാഷിദിയ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതിയുടെ മാതാവിനെ വധിക്കും

യുവതിയുടെ മാതാവിനെ വധിക്കും

മറ്റൊരാളെ വിവാഹം ചെയ്താല്‍ ആദ്യം യുവതിയുടെ മാതാവിനെ വധിക്കുമെന്നാണ് മാനേജരുടെ ഭീഷണി. പിന്നെ വീട്ടിലുള്ള ഓരോരുത്തരെയും. ഇതുകേട്ടതോടെയാണ് യുവതി പരാതി നല്‍കാന്‍ തീരുമാനിച്ചത്.

വാട്‌സ് ആപ്പ്, ജിമെയില്‍

വാട്‌സ് ആപ്പ്, ജിമെയില്‍

വാട്‌സ് ആപ്പ്, ജിമെയില്‍ എന്നിവ വഴിയും യുവാവ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതെല്ലാം യുവതി പോലീസിന് കൈമാറി. ബ്ലാക്‌മൈലിങ്, സോഷ്യല്‍ മീഡിയ വഴിയുള്ള ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ആദ്യം കിന്നാരം

ആദ്യം കിന്നാരം

ബയോഡാറ്റ ലഭിച്ചതിന് ശേഷമാണ് ഫോണ്‍ വിളി തുടങ്ങിയത്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനാകും എന്നു കരുതിയ യുവതി ആദ്യം പ്രതികരിച്ചിരുന്നു. പിന്നീടാണ് വിവാഹം കഴിക്കണമെന്നും മറ്റു ആവശ്യങ്ങളും ഉന്നയിക്കാന്‍ തുടങ്ങിയത്.

ജോലി നഷ്ടപ്പെടുത്തും

ജോലി നഷ്ടപ്പെടുത്തും

ഇപ്പോള്‍ ദുബായിലെ ഒരു കമ്പനിയില്‍ ഹ്യൂമണ്‍ റിസോഴ്‌സ് അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ് യുവതി. ഈ സ്ഥാപനത്തിലും യുവാവ് എത്തി ഭീഷണി മുഴക്കി. ജോലി നഷ്ടപ്പെടുത്തുമെന്നും ഭീഷണിയുണ്ടായി.

35 വയസുകാരന്‍

35 വയസുകാരന്‍

35 വയസുകാരനാണ് മാനേജര്‍. യുവതിക്ക് 30 വയസും. പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. ഇന്ത്യയില്‍ എവിടെയുള്ളവരാണെന്നും വ്യക്തമാക്കിയില്ല. കേസ് നടപടികളുമായി മുന്നോട്ട് പോകുകയാണ് ദുബായ് പോലീസ്.

കേസ് നവംബര്‍ 14ന്

കേസ് നവംബര്‍ 14ന്

ഫോണ്‍ എടുക്കാതായതോടെ മറ്റു നമ്പറുകളില്‍ നിന്നും യുവാവ് വിളി തുടങ്ങിയിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുള്ളതായി കണ്ടെത്തി. വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പോലീസ് തെളിവായി ശേഖരിച്ചു. കേസ് നവംബര്‍ 14ന് കോടതി പരിഗണിക്കും.

English summary
Manager warned woman to kill mother unless married him, a Dubai Indians Story,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X