മാഞ്ചസ്റ്റര്‍ താരത്തിന്റെ കാമുകി കടയിലെ ജീവനക്കാരി
ലണ്ടന്‍: ആഴ്ചയില്‍ കോടികള്‍ പ്രതിഫലം പറ്റുന്ന കാമുകന്മാരായ ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത് നടക്കുന്ന കാമുകിമാരെ നാം കണ്ടിട്ടുണ്ട്. കാമുകിമാര്‍ എന്ത് ആവശ്യപ്പെട്ടാലും അത് വാങ്ങിച്ചു നല്‍കാന്‍മാത്രം കോടീശ്വരന്മാരാണ് ചില ഫുട്‌ബോള്‍ കളിക്കാര്‍. പ്രത്യേകിച്ചും മുന്‍നിരയിലുള്ള ക്ലബ്ബുകളിലെ താരങ്ങള്‍.
എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരു കാമുകിയെ പരിചയപ്പെടുത്തുകയാണ് ഇംഗ്ലണ്ടിലെ ഒരു മാധ്യമം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബിലെ മിഡ്ഫീല്‍ഡറായ മോര്‍ഗന്‍ ഷ്‌നെയ്ഡര്‍ലിന്റെ കാമുകി കാമിലി സോള്‍ഡ് ആണ് വാര്‍ത്തയിലെ താരം. ഇവര്‍ സിറ്റി സെന്ററിലെ ഒരു അഡിഡാസ് ഷോപ്പിലെ ജീവനക്കാരിയായി ജോലി ചെയ്യുകയാണ്.

മണിക്കൂറില്‍ 10 പൗണ്ട് ആണ് പ്രതിഫലം. ഷ്‌നെയ്ഡര്‍ലിന്റെ ആഴ്ച ശമ്പളമാകട്ടെ ഒരു ലക്ഷം പൗണ്ടും. അതായത് കാമുകിക്ക് ആറുവര്‍ഷം കൊണ്ട് ഉണ്ടാക്കാവുന്ന സമ്പാദ്യം ഒരാഴ്ചകൊണ്ട് ഫുട്‌ബോള്‍ താരം ഉണ്ടാക്കുമെന്നര്‍ഥം. എന്നാല്‍, കിട്ടുന്നത് എത്രയാണെന്നതല്ല ഒരു ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തിയാണ് തനിക്ക് വലുതെന്ന് കാമുകി പറയുന്നു.
സാല്‍ഫോര്‍ഡിലെ ലോവ്‌റി ഹോട്ടലിലാണ് ഷ്‌നെയ്ഡര്‍ലിനും കാമുകിയും താത്കാലികമായി താമസിക്കുന്നത്. എല്ലാദിവസവും കാമുകിയെ ജോലി സ്ഥലത്ത് എത്തിക്കുന്നതും ജോലിക്കുശേഷം തിരിച്ചെത്തിക്കുന്നതും ഷ്‌നെയ്ഡര്‍ലിന്‍ തന്നെയാണ്. കാമുകന്റെ ജഴ്‌സി നമ്പറുള്ള ചുവന്ന ഡ്രസ് ഇട്ടുകൊണ്ടാണ് കാമിലി ജോലി ചെയ്യുന്നത്.












Click it and Unblock the Notifications