കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യമസ്തിഷ്‌കവും ടെക്‌നോളജിയും സ്‌പൈനേക്കര്‍ എന്ന ന്യൂറോമോര്‍ഫിക് സൂപ്പര്‍ കമ്പ്യൂട്ടര്‍

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: മസ്തിഷ്‌കത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ന്യൂറോമോര്‍ഫിക് സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമായി. ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ കംപ്യൂട്ടറാണ് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനക്ഷമമാക്കിയത്.

<strong>21 മലയാളികള്‍ ഐസിസില്‍; വയനാട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍, ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടായേക്കും<br></strong>21 മലയാളികള്‍ ഐസിസില്‍; വയനാട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍, ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടായേക്കും

എന്താണ് ഒരു ന്യൂറോമോര്‍ഫിക് സൂപ്പര്‍ കംപ്യൂട്ടര്‍

മനുഷ്യമസ്തിഷ്‌കത്തിന്റെ ജീവശാസ്ത്രപരമായ നാഡീകോശങ്ങളുടെ പ്രവര്‍ത്തനത്തെ അനുകരിക്കുന്നവ. നാഡീകോശങ്ങളെ പോലെ വളരെ വേഗം ഇലക്ട്രിക് എനര്‍ജി കൈമാറാന്‍ സാധിക്കുന്നവ. സ്‌പൈക്കിംങ് ന്യൂറല്‍ ആര്‍ക്കിടെക്ചര്‍ അഥവാ സ്‌പൈനേക്കര്‍ എന്ന സൂപ്പര്‍ കംപ്യൂട്ടറിന് കോടിക്കണക്കിന് വിവരം കൈമാറാന്‍ സാധിക്കും.നിലവില്‍ മാഞ്ചെസ്റ്ററിന്റെ സ്‌പൈനാക്കര്‍ക്ക് 100 ബില്ല്യണ്‍ ന്യൂറോണുകളെ അനുകരിക്കാനാകും.സമീപഭാവിയില്‍ പതിനായിരം കോടി പ്രവര്‍ത്തനങ്ങള്‍ ഒരു നിമിഷത്തില്‍ ചെയ്യാന്‍ സാധിക്കും.

spinnakercomputer-1

സാധാരണ കംപ്യൂട്ടര്‍ ചിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സ്‌പൈനേക്കറിന്റെ ചിപ്പ് മനുഷ്യന്റെ ന്യൂറോണുകളെപോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കും.പരമ്പരാഗത കംപ്യൂട്ടറുകളില്‍ നിന്നും വിഭിന്നമായി സ്‌പൈനാക്കര്‍ ഒരു പോയിന്റില്‍ നിന്നും മറ്റൊന്നിലേക്കല്ല വിവരങ്ങള്‍ കൈമാറുക മറിച്ച് മനുഷ്യമസ്തിഷ്‌കത്തെപ്പോലെ ആയിരക്കണക്കിന് ലൊക്കേഷനുകളിലേക്ക് കോടിക്കണക്കിന് വിവരങ്ങളാണ് കൈമാറുക.


മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സ്റ്റീവ് ഫര്‍ബറാണ് ഈ സൂപ്പര്‍ കമ്പ്യൂട്ടറിന് പുറകില്‍.അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാരം സ്‌പൈനേക്കര്‍ ഒരു സാധാരണ കമ്പ്യൂട്ടറിന് ഉപരിയായി മനുഷ്യമസ്തിഷ്‌കത്തെപ്പോലെ പ്രവര്‍ത്തിക്കും.ഇതോടെ മെഡിക്കല്‍ സയന്‍സില്‍ വന്‍മുന്നേറ്റങ്ങള്‍ സാധ്യമാകും.തലച്ചോറിലെ പാര്‍ക്കിന്‍സണ്‍ രോഗം ബാധിക്കുന്ന് ബാസല്‍ ഗാംഗ്ലിയയെ ഉത്തേജിപ്പിക്കാന്‍ സാധിക്കുന്നു എന്നതു തന്നെ ഇതിന്റെ അനന്തമായ സാധ്യതകളെ സൂചിപ്പിക്കുന്നു.

സ്‌പോമിനിബോട്ട് എന്ന കുഞ്ഞന്‍ റോബോട്ടിനെ നിയന്ത്രിക്കാന്‍ സാധിക്കുന്ന സ്‌പൈനാക്കര്‍ 10 വര്‍ഷം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.സമീപഭാവിയില്‍ കൃത്രിമ ബുദ്ധിക്കുമുപരിയായി മനുഷ്യനെപ്പോലം ചിന്തിക്കാനും കമ്പ്യൂറുകള്‍ക്ക് സാധിക്കും എന്നര്‍ഥം.

English summary
Manchester university switched on the worlds largest neuromorphic supercomputers which can imitates the human brain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X