കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന്‍ അഞ്ചാം ഘട്ടവും വിജയകരം

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്ര തുടങ്ങി.ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും സൗരഭ്രമണപഥത്തിലേക്കുള്ള ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ശ്രീഹരിക്കോട്ടയില്‍ നിന്നും നവംബര്‍ അഞ്ചിനാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇനി ഉപഗ്രഹത്തിന് ചൊവ്വയ്ക്ക് അടുത്തെത്താന്‍ 750 മില്യണ്‍ കിലോമീറ്റര്‍ യാത്ര ചെയ്യണം. പ്രതിദിനം 2.5 മില്യണ്‍ കിലോമീറ്റര്‍. 300 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്.

ISRO

സെപ്തംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുന്നതോടു കൂടി മാത്രമേ ഈ ദൗത്യം വിജയിച്ചോ ഇല്ലയോ എന്നു തീരുമാനിക്കാനാവൂ. ആറുമാസത്തോളം ചുവന്ന ഗ്രഹത്തിനെ ചുറ്റി വിവരങ്ങള്‍ ശേഖരിയ്ക്കുകയെന്ന ദൗത്യമാണ് മംഗള്‍യാന്‍ എന്ന ദൗത്യത്തിനുള്ളത്.

ലോകത്ത് ഒരൊറ്റ രാജ്യവും ഇതുവരെ ആദ്യ ദൗത്യത്തില്‍ തന്നെ ഉപഗ്രഹത്തെ ചൊവ്വയിലെത്തിച്ചിട്ടില്ല. ചൈന 2011ലും ജപ്പാന്‍ 1998ലും നടത്തിയ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു. 450 കോടി മാത്രം മുതല്‍ മുടക്കിലാണ് ഇന്ത്യ ഈ പര്യവേക്ഷണ പദ്ധതി നടപ്പാക്കിയത്.

പരിപൂര്‍ണമായും ഇന്ത്യയില്‍ തയ്യാറാക്കി ഇന്ത്യയുടെ റോക്കറ്റില്‍ വിട്ട പേടകം ലക്ഷ്യത്തിലെത്തിയാല്‍ അത് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
India's maiden spacecraft to Mars has successfully left the Earth's orbit and is now cruising towards Mars after a crucial and tricky midnight operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X