കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്‍ഹട്ടന്‍ അക്രമിയെ ഗ്വാണ്ടനാമോയില്‍ അയയ്ക്കും! സ്വരം കടുപ്പിച്ച് ട്രംപ്, ലക്ഷ്യം ഹാലോവീന്‍!

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയെ വിറപ്പിച്ച മാന്‍ ഹട്ടന്‍ അക്രമിയെ ഗ്വാണ്ടനാമോ ജയിലിലടയ്ക്കണമെന്ന് യുഎസ് പ്രസിഡ‍ന്‍റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ ഹട്ടനില്‍ ട്രക്ക് നടപ്പാതയിലേയ്ക്ക് ഓടിച്ചു കയറ്റി ആക്രമണം നടത്തിയ സൈപ്പോവിനെ ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിലയക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ക്യാബിനറ്റ് യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ പോലീസ് കസ്റ്റഡിയിലുള്ള ഇയാള്‍ക്കെതിരെ ഭീകരവാദം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ലോകാവസാനം ഡ‍ിസംബറില്‍!! ഭൂചലനവും ഭൂമിയെ കീഴ്മേല്‍ മറിയ്ക്കുന്ന സുനാമിയും, ശാസ്ത്രം സാക്ഷി!ലോകാവസാനം ഡ‍ിസംബറില്‍!! ഭൂചലനവും ഭൂമിയെ കീഴ്മേല്‍ മറിയ്ക്കുന്ന സുനാമിയും, ശാസ്ത്രം സാക്ഷി!

യൂബര്‍ ഡ്രൈവറെന്ന് സൂചന. മാന്‍ ഹട്ടന്‍ അക്രമി സൈഫുള്ളോ സൈപ്പോവ് യൂബര്‍ കാര്‍ ഓടിച്ചിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മാന്‍ഹട്ടനിലെ ബൈക്ക് പാതയിലേയ്ക്ക് ഓടിച്ചു കയറ്റിയ ട്രക്കിടിച്ച് എട്ടുപേര്‍ മരിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ചൊവ്വാഴ്ചയാണ് യൂബൈര്‍ പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ ആറ് മാസത്തോളം 29 കാരനായ സൈഫുള്ളോ യൂബര്‍ വാഹനമോടിച്ചിരുന്നതായും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

 ഗ്വാണ്ടനാമോയില്‍ കാത്തിരിക്കുന്നത്

ഗ്വാണ്ടനാമോയില്‍ കാത്തിരിക്കുന്നത്



തെക്ക് കിഴക്കന്‍ ക്യൂബയുടെ ഉള്‍ക്കടല്‍ പ്രദേശത്താണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൂരത നിറഞ്ഞ ഗ്വാണ്ടനാമോ തടവറയുള്ളത്. എഴുന്നേറ്റു നില്‍ക്കാനോ എഴുന്നേറ്റിരിക്കാനോ എന്തിന് നീണ്ടുനിവര്‍ന്ന് കിടക്കാന്‍ പോലും കഴിയാത്ത തടവുമുറികളും പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാനോ സൗകര്യമില്ലാത്ത തടവറയാണ് ഗ്വാണ്ടനാമോ. യുദ്ധത്തടവുകാരെ പാര്‍പ്പിക്കുന്നതിന് വേണ്ടിയാണ് അമേരിക്ക ഗ്വാണ്ടനാമോ ജയില്‍ ആരംഭിക്കുന്നത്. ക്രൂരമായി പീഡിപ്പിക്കുന്നതിന് പുറമേ തടവുകാര്‍ ഗ്വാണ്ടനാമോയില്‍ വച്ച് ലൈംഗിക പീഡനത്തിനും ഇരയാകുന്നു.

വിക്കി ലീക്ക്സ് പറഞ്ഞത്

വിക്കി ലീക്ക്സ് പറഞ്ഞത്


2011ല്‍ വിക്കിലീക്ക്സ് ഗ്വാണ്ടനാമോയിലെ തടവുകാര്‍ അനുഭവിക്കുന്ന ക്രൂരതകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി 799 സീക്രട്ട് ഫയലുകള്‍ എന്ന പേരില്‍ പല രേഖകളും പുറത്തുവിട്ടിരുന്നു. വിചാരണ കൂടാതെ തടവുകാരെ തടവില്‍ പാര്‍പ്പിച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കുന്നതിന്‍റെ രേഖകളാണ് വിക്കിലീക്ക്സ് പുറത്തുവിട്ടത്. 445 മിലണ്‍ ഡോളറാണ് തടവറകള്‍ നോക്കിക്കൊണ്ടു നടത്തുന്നതിനായി അമേരിക്ക ചെലവഴിച്ചിരുന്നത്.

ട്രംപിന് തിരിച്ചടി

ട്രംപിന് തിരിച്ചടി



ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ട്രംപിനേറ്റ കനത്ത തിരിച്ചടിയാണ് മാന്‍ഹട്ടനിലെ ആക്രമണം. ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ ഹട്ടനില്‍ ട്രക്ക് നടപ്പാതയിലേയ്ക്ക് ഓടിച്ചു കയറ്റി ആക്രമണം നടത്തിയ സൈപ്പോവിനെ ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിലയക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കിയിട്ടുണ്ട്.

 ഉസ്ബെക്ക് പൗരന്‍

ഉസ്ബെക്ക് പൗരന്‍


യുഎസ് അധികൃതര്‍ക്ക് പരിചിതനായ സൈപ്പോവ് ഉസ്ബെക്കിസ്താന്‍ പൗരനാണ്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭീകരവാദത്തില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി 2010ല്‍ അമേരിക്കയിലെത്തിയ ശേഷം രാജ്യത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. വാടകക്കെടുത്ത ട്രക്ക് ഉപയോഗിച്ചായിരുന്നു വേള്‍ഡ് ട്രേഡ് സെന്‍റര്‍ സ്മാരകത്തിന് സമീപത്ത് ചൊവ്വാഴ്ച സൈപ്പോവ് ആക്രമണം നടത്തിയത്.

 ഫോണില്‍ നിര്‍ണായക രേഖകള്‍

ഫോണില്‍ നിര്‍ണായക രേഖകള്‍

സൈപ്പോവിന്‍റെ രണ്ട് സെല്‍ഫോണുകളില്‍ ഒന്നില്‍ 90 വീഡിയോകള്‍, 3,800 ഫോട്ടോകള്‍ എന്നിവ കണ്ടെത്തിയതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇവയില്‍ പലതും ഐസിസ് പ്രോപഗാന്‍ഡ‍ വിഡിയോകളാണ്. തലയറുത്ത ബന്ദികളുടെ ചിത്രങ്ങളും ഇയാളുടെ ഫോണിലുണ്ട്. ഐസിസുമായി ബന്ധമുള്ള അറബികിലും ഇംഗ്ലീഷിലുമുള്ള മത ഗ്രന്ഥങ്ങള്‍ എന്നിവയാണ് അക്രമി ഉപയോഗിച്ച ട്രക്കില്‍ നിന്ന് കണ്ടെടുത്തത്. അക്രമണ സമയത്ത് ഐസിസ് പതാക ട്രക്കില്‍ സ്ഥാപിക്കാന്‍ ഇയാള്‍ ആലോചന നടത്തിയിരുന്നു.

 അല്ലാഹു അക്ബര്‍ മുഴക്കി ആക്രമണം

അല്ലാഹു അക്ബര്‍ മുഴക്കി ആക്രമണം

ട്രക്കില്‍ നിന്നിറങ്ങിയ അക്രമി സൈപ്പോവ് അല്ലാഹു അക്ബര്‍ മുഴക്കിയാണ് ആക്രമണം നടത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിസിന്‍റെ രീതിയില്‍ ആക്രമണം നടത്തിയ സൈപ്പോവ് മുസ്ലിമാണെന്നാണ് എഫ്ബിഐയുടെ കണ്ടെത്തല്‍.

 പദ്ധതികള്‍ നേരത്തെ ആരംഭിച്ചിരുന്നു

പദ്ധതികള്‍ നേരത്തെ ആരംഭിച്ചിരുന്നു

ഒരു വര്‍ഷം മുമ്പ് തന്നെ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട സൈപ്പോവ് രണ്ട് മാസം മുമ്പാണ് ആക്രമണത്തിനുപയോഗിച്ച ട്രക്ക് വാടകയ്ക്കെടുത്തത്. അമേരിക്കയിലെ ഹാലോവീന്‍ ആഘോഷങ്ങളെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത സൈപ്പോവ് ട്രക്കുകളുടെ വാടക സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിരുന്നു. ബ്രൂക്ക്ലിന്‍ പാലത്തിലെ പാതയില്‍ ട്രക്കോടിച്ച് കയറ്റി കൂടുതല്‍ പേരെ കൊലപ്പെടുത്താനായിരുന്നു അക്രമിയുടെ പദ്ധതി.

 യൂബറില്‍ വിലക്ക്

യൂബറില്‍ വിലക്ക്


മാന്‍ ഹട്ടന്‍ അക്രമി സൈഫുള്ളോ സൈപ്പോവ് യൂബര്‍ കാര്‍ ഓടിച്ചിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമങ്ങളോട് അടുപ്പം സൂക്ഷിക്കുന്ന അക്രമിയ്ക്ക് മാന്‍ഹട്ടന്‍ ആക്രമണത്തോടെ യൂബര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ അന്വേഷണം നടത്തുന്നതിന് പിന്തുണ പ്രഖ്യാപിച്ച യൂബര്‍ ഇയാളുടെ ഡ്രൈവിംഗ് ഹിസ്റ്ററി പരിശോധിച്ചുവരികയാണ്. ഡ്രൈവിംഗ് ഹിസ്റ്ററിയില്‍ സേഫ്റ്റി റിപ്പോര്‍ട്ടുകളൊന്നും കാണുന്നില്ലെന്ന് കമ്പനി പ്രതികരിച്ചിട്ടുണ്ട്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് ഇയാളുടെ പതിവാണെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 കോടതിയില്‍ ഹാജരാകാത്തതിന് പിഴ

കോടതിയില്‍ ഹാജരാകാത്തതിന് പിഴ

നേരത്തെയും പല കേസുകളില്‍പ്പെട്ടിട്ടുള്ള സൈഫുള്ളോ സൈപ്പോവിന് കോടതി പിഴ വിധിച്ചിരുന്നു. ഗതാഗത നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാവാനുള്ള ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പിഴ വിധിച്ചതോടെ ഓണ്‍ലൈനില്‍ പിഴയടച്ച ഇയാള്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ തയ്യാറായിട്ടില്ല.

 ആക്രമണത്തിന് പിന്നില്‍ ഐസിസ്

ആക്രമണത്തിന് പിന്നില്‍ ഐസിസ്


ലോകത്തെ ഞെട്ടിച്ച മാന്‍ഹട്ടന്‍ ഭീകരാക്രമണത്തിന് പിന്നിലും ഐസിസ് തന്നെയാണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഭീകരാക്രമണത്തിന് ഉപയോഗിച്ച ട്രക്കില്‍ നിന്ന് ലഭിച്ച ലേഖനങ്ങളും, ദൃക്‌സാക്ഷികളുടെ മൊഴികളുമാണ് ഐസിസാണ് പ്രതിസ്ഥാനത്തെന്ന സൂചനകള്‍ നല്‍കുന്നത്. മാന്‍ഹട്ടനിലെ ബൈക്ക് പാതയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ​എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 അക്രമി കസ്റ്റഡിയില്‍

അക്രമി കസ്റ്റഡിയില്‍


കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് ട്രക്കോടിച്ച് കയറ്റിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമി സൈപ്പോവിനെ പോലീസ് വെടിവെച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പോലീസിന്‍റെ നിരീക്ഷണത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. വാടകയ്ക്കെടുത്ത ട്രക്കാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

English summary
US President Donald Trump says he will consider sending the suspected New York City truck attacker to the prison in Guantanamo Bay, Cuba. The deadly attack in Manhattan killed 8 people on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X