മൃഗങ്ങളെക്കാള്‍ മോശം; സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിച്ച പാക്വിയാവോ മാപ്പു പറഞ്ഞു
മനില: സ്വവര്‍ഗാനുരാഗികള്‍ മൃഗങ്ങളേക്കാള്‍ മോശക്കാരാണെന്ന പരാമര്‍ശം നടത്തിയതിന് മുന്‍ ബോക്‌സിങ് ലോക ചാമ്പ്യന്‍ മാനി പാക്വിയാവോ മാപ്പു പറഞ്ഞു. ഫിലിപ്പീന്‍സിലെ ഒരു ചാനലില്‍ ഇന്റര്‍വ്യൂ നല്‍കുന്നതിനിടെയായിരുന്നു പാക്വിയാവോ അധിക്ഷേപം നടത്തിയത്. പാക്വിയാവോയുടെ അധിക്ഷേപത്തിനെതിരെ സോഷ്യല്‍ മീഡിയവഴി ലോകമെമ്പാടുനിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.
മൃഗങ്ങളുമായി താരതമ്യം ചെയ്ത് സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിച്ചതിന് മാപ്പു പറയുന്നതായി പാക്വിയാവോ പറഞ്ഞു. ആരെയും മന:പൂര്‍വം വേദനിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നില്ല തന്റെ പരാമര്‍ശം. ഏതെങ്കിലും തരത്തില്‍ അധിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും പാക്വിയാവോ പറഞ്ഞു.

കോമണ്‍സെന്‍സ് ഉള്ള ആര്‍ക്കും സ്വവര്‍ഗാനുരാഗം തെറ്റാണെന്ന് ബോധ്യപ്പെടും. മൃഗങ്ങള്‍ ഒരിക്കലും സ്വവര്‍ഗ പ്രണയം നടത്തിയതായി കണ്ടിട്ടില്ല. കാരണം അവര്‍ക്ക് ആണിനെയും പെണ്ണിനെയും തിരിച്ചറിയാന്‍ കഴിയുന്നു എന്നുള്ളതാണ്. എന്നാല്‍, മനുഷ്യര്‍ അത്തരം ഒരു പ്രവര്‍ത്തിക്ക് അംഗീകാരം നല്‍കുമ്പോള്‍ മൃഗങ്ങളെക്കാള്‍ മോശമാണ് തങ്ങളുടെ അവസ്ഥയെന്നാണ് മനസിലാവുകയെന്ന് പാക്വിയാവോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മുപ്പത്തിയേഴുകാരനായ പാക്വിയാവോ കരിയറിലെ തന്റെ അവസാന മത്സരത്തിനായി ഇപ്പോള്‍ പരിശീലനം നടത്തുകയാണ്. 8 തവണ ലോക ചാമ്പ്യനായിരുന്നു പാക്വിയാവോ. കഴിഞ്ഞവര്‍ഷം ബോക്‌സിങ് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ മത്സരത്തില്‍ ഫ് ളോയ്ഡ് മെയ്‌വെതറുമായി ഏറ്റമുട്ടിയ പാക്വിയാവോ തോറ്റിരുന്നു.












Click it and Unblock the Notifications