വിമാനത്തില്‍ നിന്നും തള്ളിയിട്ടു; വീണത് ആശുപത്രി കെട്ടിടത്തില്‍, ക്രൂരത കേട്ടാല്‍ ഞെട്ടും!!
മെക്‌സിക്കോ സിറ്റി: മയക്കുമരുന്നിനും കള്ളക്കടത്തിനും കുപ്രസിദ്ധി നേടിയ നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ യുവാവിനെ വിമാനത്തില്‍ നിന്നും തള്ളിയിട്ടു. നോര്‍ത്ത് മെക്‌സിക്കന്‍ നഗരമായ സിനലോയിലാണ് സംഭവം. എല്‍ദോറാഡോയിലെ ഐഎംഎസ്എസ് ആശുപത്രിയുടെ മേല്‍ക്കൂരയില്‍ വന്നുവീണ യുവാവ് തല്‍ക്ഷണം മരിച്ചു.
ഗുരുതരമായി പരുക്കേറ്റാണ് യുവാവ് മരിച്ചതെന്ന് ആശുപത്രിയിലെ ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. സമാനമായ രീതിയില്‍ കുലിയകാന് 60 കിലോമീറ്റര്‍ തെക്ക് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, മരിച്ച ശേഷമാണോ ജീവനോടെയാണോ യുവാവിനെ തള്ളിയിട്ടതെന്ന് വ്യക്തമല്ല.

തള്ളിയിട്ടു
ആശുപത്രി കെട്ടിടത്തിനു മുകളിലൂടെ താഴ്ന്ന് പറന്ന വിമാനത്തില്‍ നിന്ന് യുവാവിനെ ഉന്തിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ആശുപത്രി വിദഗ്ധര്‍
ഗുരുതരമായി പരുക്കേറ്റാണ് യുവാവ് മരിച്ചതെന്ന് ആശുപത്രിയിലെ ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആരോഗ്യ മന്ത്രാലയം
സമാനമായ രീതിയില്‍ കുലിയകാന് 60 കിലോമീറ്റര്‍ തെക്ക് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേ വിമാനത്തില്‍ നിന്ന് തന്നെ തള്ളിയിട്ട് കൊന്നതാവാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

കാര്‍ഷിക മേഖല
കാര്‍ഷിക മേഖലയായ ഇവിടെ പുകയ്ക്കലിനും മറ്റും ചെറുവിമാനങ്ങള്‍ ഉപയോഗിക്കുക പതിവാണ്. മയക്കുമരുന്ന് സംഘടനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇവിടെ പതിവാണ്.

മയക്കുമരുന്ന് രാജാവ്
സിനലോവയായിരുന്നു മയക്കുമരുന്നു രാജാവായ ജോക്വിന്‍ ചാപോ ഗുസ്മാന്റെ പ്രവര്‍ത്തന മണ്ഡലം. ഗുസ്മാന്റെ അറസ്റ്റിനു ശേഷം ഈ പ്രദേശത്തെ സുരക്ഷാസംവിധാനങ്ങള്‍ പാടെ താറുമാറായെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications