Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഴ്ചയില്‍ 2 ലോട്ടറി; ഒടുവില്‍ കാനഡയില്‍ നിര്‍മാണത്തൊഴിലാളിക്ക് ലക്ഷങ്ങള്‍ ലോട്ടറി അടിച്ചു

കാനഡിയിലേക്ക് ജോലിക്ക് വന്ന നാൾ മുതൽ ആഴ്ചയിൽ രണ്ട് തവണ ടിക്കറ്റ് എടുക്കുന്നുണ്ട്. ഭാ​ഗ്യം കൈവിടില്ലെന്ന പ്രതീക്ഷയിൽ തന്നെയാണ് വീണ്ടും വീണ്ടും ലോട്ടറി എടുത്തത്. അ

lottery

ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കലും ലോട്ടറി അടിച്ചിരുന്നെങ്കില്‍ എന്ന് വിചാരിക്കാത്ത ആരും ഉണ്ടാവില്ല. ആ ഒരു പ്രതീക്ഷയില്‍ ആണ് പലരും വര്‍ഷങ്ങളായി ലോട്ടറി എടുക്കുന്നതും. എന്നെങ്കിലും ഒരിക്കല്‍ ഭാഗ്യം തേടിയെത്തും എന്നതിനുള്ള ഉദാഹരണങ്ങള്‍ പലതും കണ്ടിട്ടുണ്ട്.

ജപ്തിയുടെ വക്കിലെത്തി വീട് വിട്ട് ഇറങ്ങിപ്പോവേണ്ട അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ബംബര്‍ അടിച്ച ആളുകളുണ്ട്. അത്തരത്തിൽ വീടും നാടും വിട്ട് വിദേശത്ത് നിർമ്മാണത്താെഴിലിന് പോവേണ്ടി വന്ന തൊഴിലാളിയെ തേടി ഭാ​ഗ്യം വന്നിരിക്കുകയാണ്. വർഷങ്ങളായി കാത്തിരുന്ന ആ മഹാഭാ​ഗ്യം ഒടുവിൽ ആ മനുഷ്യനെ തേടിയെത്തി.

എത്രയോ ലോട്ടറികൾ...

എത്രയോ ലോട്ടറികൾ...

ഇത് ആദ്യമായല്ല ബ്രാംപ്ടൺ നിവാസിയായ വെർനൺ ജൂനിയർ ആർസെനോ ലോട്ടറി എടുക്കുന്നത്. വർഷങ്ങളായി അദ്ദേഹം ലോട്ടറി എടുക്കുന്നുണ്ട് . പക്ഷേ അദ്ദേഹത്തിനെ തേടി ഭാ​ഗ്യം വന്നില്ല. കാനഡിയിലേക്ക് ജോലിക്ക് വന്ന നാൾ മുതൽ ആഴ്ചയിൽ രണ്ട് തവണ ടിക്കറ്റ് എടുക്കുന്നുണ്ട്. ഭാ​ഗ്യം കൈവിടില്ലെന്ന പ്രതീക്ഷയിൽ തന്നെയാണ് വീണ്ടും വീണ്ടും ലോട്ടറി എടുത്തത്. അങ്ങനെ ഒടുവിൽ അദ്ദേഹത്തെ തേടി ഭാ​ഗ്യം എത്തുകയും ചെയ്തു.

2016 ൽ കാനഡയിലേക്ക്...

2016 ൽ കാനഡയിലേക്ക്...


2016 ൽ ആണ് അദ്ദേഹം കാനഡയിലേക്ക് ജോലിക്കായി എത്തുന്നത്. എന്നാൽ‌ അന്ന് മുതൽ ഭാ​ഗ്യത്തിൽ വിശ്വസിച്ച അദ്ദേഹം ലോട്ടറി എടുത്തുതുടങ്ങി. 46 കാരനായ നിർമ്മാണ തൊഴിലാളിയായ ഇദ്ദേ​ഹം പീൽ സെന്റർ ഡ്രൈവിൽ നിന്ന് $3 ലോട്ടോ 6/49 ടിക്കറ്റ് വാങ്ങിയിരുന്നു.
തന്റെ ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്നതിനായി ആര്‍സെനോ ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിര്‍ത്തി. ലോട്ടറി അടുക്കുമെന്ന പ്രതീക്ഷയൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പക്ഷേ ഫലം നോക്കിയപ്പോൾ അദ്ദേ​ഹം അമ്പരന്നുപോയി.

തന്റെ ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്നതിനായി ആര്‍സെനോ ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിര്‍ത്തി. ലോട്ടറി അടുക്കുമെന്ന പ്രതീക്ഷയൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പക്ഷേ ഫലം നോക്കിയപ്പോൾ അദ്ദേ​ഹം അമ്പരന്നുപോയി.

ആ സന്തോഷം...

ആ സന്തോഷം...

"എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ വല്ലാതെ തളർന്നുപോയി," അദ്ദേഹം പറഞ്ഞു. "ഞാൻ എന്റെ ഭാര്യയെ OLG ആപ്പ് ഉപയോഗിക്കുന്നത് കാണിച്ചു, അവൾ ഞെട്ടിപ്പോയി, അവൾക്ക് ടിക്കറ്റ് രണ്ടുതവണ സ്കാൻ ചെയ്യേണ്ടിവന്നു!" 2022 ഡിസംബർ 24-ന് നടന്ന നറുക്കെടുപ്പിൽ 100,000 ഡോളർ വിലമതിക്കുന്ന ലോട്ടോ 6/49 സൂപ്പർ ഡ്രോ സമ്മാനം ആർസെനോ നേടി.

ഭാ​ഗ്യം തേടിയെത്തുന്ന വഴികൾ...

ഭാ​ഗ്യം തേടിയെത്തുന്ന വഴികൾ...

ഈ സമ്മാനത്തുക കൊണ്ട് തന്റെ ലോണുകൾ അടച്ചു തീർക്കാനും ബാക്കിയുള്ള തുക സേവിം​ഗ്സായി വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മറ്റൊരു ആ​ഗ്രഹം തന്റെ നാട്ടിലേക്ക് പോയി പ്രിയപ്പെട്ടവരെ കാണുക എന്നതാണ്. നേരത്തെ ഇതുപോലെ ഒരു അധ്യാപകനും ലക്ഷങ്ങൾ സമ്മാനമടിച്ചിരുന്നു. അദ്ദേഹം സ്കൂളിലേക്ക് പോകാൻ നിൽക്കുമ്പോഴായിരുന്നു സമ്മാനം അടിച്ച വാർത്ത വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+