കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 43 മരണം: യുഎസിന്‍റെ ലക്ഷ്യം സിറിയയുടെ തകര്‍ച്ച!!

സിറിയയുടെ വടക്കന്‍ നഗരമായ റഖയിലാണ് വ്യോമാക്രമണമുണ്ടായിട്ടുള്ളതെന്ന് സന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു

Google Oneindia Malayalam News

ഡമാസ്കസ്: സിറിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 43 മരണം. സിറിയയുടെ വടക്കന്‍ നഗരമായ റഖയിലാണ് വ്യോമാക്രമണമുണ്ടായിട്ടുള്ളതെന്ന് സന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. റഖയിലെ ആശുപത്രികള്‍ക്കും വാസകേന്ദ്രങ്ങള്‍ക്കും നേരേയായിരുന്നു അമേരിക്കയുടെ നേതൃത്വത്തിലുണ്ടായ വ്യോമാക്രമണമെന്നും നാഷണല്‍ ആശുപത്രിയ്ക്ക് നേരെ ഇരുപത് ബോബുകള്‍ വര്‍ഷിച്ചുവെന്നും ഏജന്‍സി അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു ആക്രമണം.

അതേ സമയം ആശുപത്രിയില്‍ ഐസിസ് ഭീകരരുടെ സാന്നിധ്യമില്ലെന്നും യുഎസ് വ്യോമാക്രമണങ്ങള്‍ ഭീകരരെ തുരത്തുന്നതിന് വേണ്ടിയല്ലെന്നും രാജ്യത്തെ സ്കൂളുകളേയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെയുമാണെന്ന് യുഎസ് ലക്ഷ്യം വയ്ക്കുന്നതെന്നും അറബ് ക്രസന്‍റ് വക്താവ് ദി ആസാദ് പറയുന്നു. അമേരിക്കയുടെ ലക്ഷ്യം സിറിയയെ തകര്‍ക്കുക മാത്രമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

airstrike-

അമേരിക്ക യുദ്ധവിമാനങ്ങളും ബോംബും ഉപയോഗിച്ചാണ് സിറിയയില്‍ ആക്രമണം നടത്തിയത്. ബോംബിട്ടതോടെ ആശുപത്രിയിലെ ആംബുലന്‍സുകള്‍ക്കും ജനറേറ്ററുകള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. നേരത്തെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അധികവും കുട്ടികളായിരുന്നുവെന്ന് സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
At least 43 civilians were killed on Saturday by a fresh round of US-led airstrikes on the northern city of Raqqa, state news agency SANA reported. SANA said the victims lost their lives when the US-led warplanes carried out several air raids, targeting residential areas in Raqqa, Xinhua reported. This comes hours after seven children were killed in Raqqa on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X