കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ജലമിളകി ദുരന്തം വരുന്നു, 18 കോടി ജനങ്ങള്‍ മരിക്കും, നഗരങ്ങള്‍ നശിക്കും!

Google Oneindia Malayalam News

Recommended Video

cmsvideo
സുനാമിയല്ല, ജലമിളകി ദുരന്തം വരുന്നു

ന്യൂയോര്‍ക്ക്: ലോകത്തെ പ്രധാന നഗരങ്ങളിലേക്ക് വെള്ളം അടിച്ചുകയറാന്‍ ഇനി കൂടുതല്‍ കാലമില്ല. 2004ല്‍ ആഗോള സമൂഹത്തെ ഞെട്ടിച്ചു വന്ന സുനാമിയല്ല, പ്രകൃതിയെ തകര്‍ക്കാന്‍ പര്യാപ്തമായ അളവില്‍ ജലം ഇളകി വരുന്നുവെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. മനുഷ്യന്റെ ആര്‍ത്തിയാണ് എല്ലാത്തിനും അന്ത്യം കുറിക്കുക എന്ന വേദ ഗ്രന്ഥങ്ങളിലെ വാക്കുകള്‍ നടപ്പാകുകയാണോ?

ആരെയും ആശ്ചര്യപ്പെടുത്തുന്ന വിവരങ്ങളാണ് അമേരിക്ക കേന്ദ്രമായുള്ള യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വിശദ പഠനത്തിന് ശേഷം പുറത്തുവിട്ടിരിക്കുന്നത്. കടല്‍ മീറ്ററുകള്‍ ഉയരത്തില്‍ പൊങ്ങിവരും. ലോകത്തെ തീര നഗരങ്ങളെല്ലാം നശിക്കും. 18 കോടി ജനങ്ങള്‍ മരിക്കും.... മാനവ സമൂഹം കൂടുതല്‍ ശ്രദ്ധിക്കേണ്ടതിന്റെ ഗൗരവം വിളിച്ചു പറയുന്നതാണ് പുതിയ റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രധാന നഗരങ്ങളെല്ലാം

പ്രധാന നഗരങ്ങളെല്ലാം

ലോകത്തെ പ്രധാന നഗരങ്ങളെല്ലാം തീരദേശത്താണ്. ഇതില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക്, ചൈനയിലെ ഷാങ്ഹായ്, ഇന്ത്യയിലെ മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളെല്ലാം ഉള്‍പ്പെടും. ഈ നഗരങ്ങളെല്ലാം നശിക്കുമെന്ന മുന്നറിയിപ്പാണ് പഠന റിപ്പോര്‍ട്ട് നല്‍കുന്നത്.

 വന്‍ തോതില്‍ ഉയരുന്നു

വന്‍ തോതില്‍ ഉയരുന്നു

കടല്‍ ജലനിരപ്പ് വന്‍ തോതില്‍ ഉയരുന്നുവെന്നാണ് പഠനം പറയുന്നത്. ഇതിന് കാരണം അമിതമായ അളവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനമാണ്. ഹരിതഗൃഹ വാതകങ്ങള്‍ പുറത്തേക്ക് തള്ളുന്നത് കുറയ്ക്കാതെ മാനവ സമൂഹത്തിന് രക്ഷയില്ല എന്ന് പഠനത്തില്‍ പറയുന്നു.

 കടലിന്റെ ഭീകരമായ മുഖം

കടലിന്റെ ഭീകരമായ മുഖം

2016ലെ പാരിസ് കാലാവസ്ഥാ ഉച്ചകോടിയിലെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ തന്നെ കടല്‍ ജലം ഒരു മീറ്റര്‍ ഉയരും. അല്ലെങ്കില്‍ രണ്ടു മീറ്ററിലധികം ഉയരത്തിലാണ് കടല്‍ ജലം വരിക. കടലിന്റെ ഭീകരമായ മുഖമായിരിക്കും മനുഷ്യ സമൂഹം കാണേണ്ടിവരിക.

ഈ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍

ഈ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍

ഈ നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് സര്‍വ നാശം വരുത്തി കടല്‍ ജലം കരയിലേക്ക് കുതിക്കുക. അതിന് മുമ്പ് തന്നെ ജലം ഉയരും. കര കടലെടുക്കാന്‍ ആരംഭിക്കുകയും ചെയ്യും. ഇതോടെ തീരദേശത്ത് താമസിക്കുന്നവര്‍ കുടിയൊഴിഞ്ഞു പോകേണ്ടിവരും.

22 കാലാവസ്ഥാ വിദഗ്ധര്‍

22 കാലാവസ്ഥാ വിദഗ്ധര്‍

22 കാലാവസ്ഥാ വിദഗ്ധരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ലോകത്ത് വരുന്ന മാറ്റങ്ങള്‍ അവര്‍ പഠന വിധേയമാക്കി. മഞ്ഞുമലകള്‍ വന്‍ തോതില്‍ ഉരുകുന്നുണ്ട്. ആഗോളതലത്തില്‍ ചൂട് വര്‍ധിക്കുകയും ചെയ്തു. കാര്‍ബണിന്റെ പുറംതള്ളലാണ് ഇതിനെല്ലാം പ്രധാന കാരണം.

പാരിസ് ഉച്ചകോടിയിലെ തീരുമാനം

പാരിസ് ഉച്ചകോടിയിലെ തീരുമാനം

വേനല്‍കാലത്ത് കടല്‍ ജലനിരപ്പ് ഉയര്‍ന്നുവരും. മഞ്ഞുമലകള്‍ ഉരുകുന്നത് കാരണമായിട്ടാണ് ഇങ്ങനെ സംഭവിക്കുക. അതിന് പുറമെ മഴക്കാലത്തും ജലനിരപ്പ് ഉയരും. രണ്ടു ഡിഗ്രി സെല്‍ഷ്യസിന് താഴെ ആഗോള താപനം പിടിച്ചുനിര്‍ത്തണമെന്നാണ് പാരിസ് ഉച്ചകോടിയിലെ തീരുമാനം.

കൂട്ട നാശമായിരിക്കും ഫലം

കൂട്ട നാശമായിരിക്കും ഫലം

രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താപനം പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചാല്‍ തന്നെ ഒട്ടേറെ പേരുടെ ജീവന്‍ നഷ്ടമാകുമെന്നാണ് പഠനത്തില്‍ തെളിയുന്നത്. എന്നാല്‍ ഉച്ചകോടിയിലെ തീരുമാനം ഗൗനിക്കാതെ മുന്നോട്ട് പോയാല്‍ ചൂട് 5 ഡിഗ്രി സെല്‍ഷ്യസായി ഉയരും. കൂട്ട നാശമായിരിക്കും ഫലം.

 ഒരു രാജ്യത്തിന് മാത്രം സാധിക്കില്ല

ഒരു രാജ്യത്തിന് മാത്രം സാധിക്കില്ല

അമേരിക്കയിലെ പ്രധാന നഗരങ്ങളായ ന്യൂയോര്‍ക്കും മിയാമിയുമെല്ലാം വെള്ളം കയറുമെന്ന് ചുരുക്കം. ഇന്ത്യയിലെ മുംബൈയും ചെന്നൈയും രക്ഷപ്പെടില്ല. ഏതെങ്കിലും ഒരു രാജ്യം മാത്രം തീരുമാനിച്ചാല്‍ മാത്രം ഈ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല. ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ കൂട്ടായ നീക്കമാണ് വേണ്ടത്.

 18ലക്ഷം ജനങ്ങള്‍ മരിക്കും

18ലക്ഷം ജനങ്ങള്‍ മരിക്കും

ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പരിശോധിച്ച മറ്റൊരു വിഷയം. 1.79 ദശലക്ഷം ചതുരശ്ര കിലോമീറ്ററില്‍ വസിക്കുന്നവരെയാണ് ദുരന്തം പിടികൂടുക. ജലനിരപ്പ് ഉയര്‍രുന്നതിലൂടെ 18.7 കോടി ജനങ്ങളുടെ ജീവന്‍ അപകടത്തിലാകും. ഇത് മുന്‍കൂട്ടി കണ്ട് വന്‍ പലായനത്തിനും സാധ്യതയുണ്ട്.

കൃത്യമായ അളവില്ല

കൃത്യമായ അളവില്ല

അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലാന്റിലെയും മഞ്ഞുമലകള്‍ ഉരുകുന്നതിന്റെ തോത് കൂടി വരികയാണ്. നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ കൃത്യമായ അളവ് കണ്ടെത്താന്‍ സാധിക്കുന്നില്ല. ഓരോ വര്‍ഷവും ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതിനാലാണ് കൃത്യമായ അളവ് രേഖപ്പെടുത്താന്‍ സാധിക്കാത്തത്.

 2013ലെ കണക്കെല്ലാം മറികടന്നു

2013ലെ കണക്കെല്ലാം മറികടന്നു

2013ല്‍ ഐക്യരാഷ്ട്രസഭ അറിയിച്ചത് കടല്‍ ജലനിരപ്പ് 52 സെന്റീമീറ്റര്‍ മുതല്‍ 98 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ്. എന്നാല്‍ ഇപ്പോഴത്തെ കണക്കുകള്‍ നോക്കിയാല്‍ അതിനേക്കാള്‍ ഉയരാനാണ് സാധ്യത. മഞ്ഞുമലകളുടെ ഉരുകല്‍ അതിവേഗമാണ് നടക്കുന്നതെന്ന് പഠനത്തില്‍ തെളിയുന്നു.

മണിപ്പൂരില്‍ വേറിട്ട നീക്കം; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു, ബിജെപിയില്‍ ചേരില്ല, ലക്ഷ്യം...മണിപ്പൂരില്‍ വേറിട്ട നീക്കം; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു, ബിജെപിയില്‍ ചേരില്ല, ലക്ഷ്യം...

English summary
Mumbai, Chennai many other coastal cities are under a severe existential threat, a new Study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X