അമേരിക്കൻ പത്രത്തിന്റെ ഹെഡ് ഓഫീസിൽ വെടിവെപ്പ്.. 5 പേർ കൊല്ലപ്പെട്ടു, വെടിവെച്ചയാൾ അറസ്റ്റിൽ!!
വാഷിംഗ്ടൺ: അമേരിക്കയിലെ കാപ്പിറ്റൽ ഗസറ്റെ പത്രത്തിന്‍റെ ഓഫീസിൽ നടന്ന വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശിക പത്രമായ കാപ്പിറ്റൽ ഗസറ്റെയുടെ ഹെഡ് ക്വാർട്ടേഴ്സിലാണ് വെടിവെപ്പ് നടന്നത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം ഉണ്ടായത്. മേരിലാൻഡിലെ അന്നാപോളിസിലാണ് സംഭവം.

നിരവധി പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുണ്ട്. 5 പേരെങ്കിലും സംഭവത്തിൽ മരിച്ചതായി വാർത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. തോക്കുമായി എത്തിയ ഒരാള്‍ പത്രമോഫീസിലെ ജീവനക്കാർക്ക് നേരെ വെടിവെക്കുകയായിരുന്നു എന്ന് ദൃക് സാക്ഷികള്‍ പറയുന്നു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ACTIVE SHOOTER UPDATE: Everyone at D'Amore Law is safe and under locked down at 88 Bestgate Road, Annapolis. We want to thank the police for a phenomenal response to protect us all as we wait. #breaking #annapolis #shooting #activeshooter pic.twitter.com/UuzxatcphY
— D'Amore Injury Law (@DAmoreInjuryLaw) June 28, 2018
പത്രമോഫീസിന്റെ ന്യൂസ് റൂമിലേക്ക് കയറിയ അക്രമി ഓഫീസ് വെടിവെച്ച് തകര്‍ത്ത ശേഷം ഓഫീസിൽ ഉണ്ടായിരുന്നവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഷോട്ട് ഗൺ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തെ തുടർന്ന് അമേരിക്കയിലെ മാധ്യമസ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിച്ചു.












Click it and Unblock the Notifications