കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലന്റിന് കറുത്ത ദിനം! ക്രൈസ്റ്റ് ചര്‍ച് വെടിവെപ്പില്‍ മരണം 49 ആയി, അക്രമി ഓസ്ട്രേലിയന്‍ പൗരന്‍

  • By Desk
Google Oneindia Malayalam News

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ തിരക്കേറിയ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയന്‍ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. 28 വയസുള്ള ഓസ്‌ട്രേലിയന്‍ സ്വദേശിയാണ് അക്രമി. ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. അക്രമണത്തിന് മുമ്പ് 17 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇയാള്‍ പങ്കു വച്ചിരുന്നു. വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്ത് വരികയാണ്.

<strong>വടക്കനെ റാഞ്ചിയതിന് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്: ബിജെപി മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍</strong>വടക്കനെ റാഞ്ചിയതിന് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്: ബിജെപി മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍

40 പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. 20 പേര്ക്ക് പരിക്കേറ്റു. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള പള്ളികള്‍ക്ക് നേരാണ് വെടിവയ്പ്പുണ്ടായത്. അക്രമിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അക്രമി തീവ്ര വലതുപക്ഷ ചിന്താഗതിയുള്ള തീവ്രവാദിയാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

arrest1-1552389600

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പിന്നീടാണ് ലിന്‍വുഡിലാണ് രണ്ടാമത്തെ പള്ളിയില്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സ്ത്രീകളടക്കം നാലു പേരെ കസ്റ്റഡിയിലെടുത്തതായി പ്രധാനമന്ത്രി ജസിന്‍ദ ആര്‍ഡേസണ്‍ പറഞ്ഞു. ഇവര്‍ക്ക് ഭീകരവാദ കാഴ്ച്ചപാടുള്ളവരാണെന്നും എന്നാല്‍ ഇവര്‍ നിരീക്ഷണ പട്ടികയില്‍ ഉള്ളവരാണെന്നും പ്രധാനമന്ത്രി പറയുന്നു. ആക്രമണം തീവ്രവാദ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു.


പ്രാര്‍ത്ഥനയ്‌ക്കെത്തിയവര്‍ക്ക് നേരെ സൈനിക വേഷം ധരിച്ചെത്തിയാണ് ഇവര്‍ ആക്രമം നടത്തിയത്. ഓട്ടോമാറ്റിക് റൈഫിളുമായി എത്തിയ ഇയാള്‍ കുട്ടികള്‍്ക്ക് നേരെയും വെടിയുതിര്‍ത്തിരുന്നു. പള്ളികളിലേക്കുള്ള പ്രവേശനം നിക്ഷേധിച്ചിരിക്കയാണ്. പ്രദേശത്തെ എല്ലാ മുസ്ലീം പള്ളികളും അടച്ചിടാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമം ന്യൂസിലന്‍ഡിലെ കറുത്ത അധ്യായങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി പറയുന്നു. തെരുവുകള്‍ കാലിയാക്കണമെന്നും പ്രാധാന സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടുകയും ചെയ്തു.

ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് അംഗങ്ങള്‍ വെടിവയ്പ് നേരത്ത് പള്ളികള്‍ക്ക് സമീപം ഉണ്ടായിരുന്നെന്നും ഏല്ലാവരും സുരക്ഷിതമാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

English summary
many died in Newzealand mosque firing and twenty above injured, four arrested and attacker is Australian native,police identified the attacker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X