കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർമേനിയ- അസർബൈജാൻ സൈന്യങ്ങൾ തമ്മിൽ സംഘർഷം: 23 പേർ കൊല്ലപ്പെട്ടു, 100 പേർക്ക് പരിക്ക്!!

Google Oneindia Malayalam News

യെരേവാൻ: അർമേനിയയിലെ തർക്കപ്രദേശമായ നഗോർണോ- കറാബാഖിലുണ്ടായ സംഘർഷത്തിൽ 23 പേർ കൊല്ലപ്പെട്ടു. 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച അർമേനിയൻ- അസൈർബൈജാൻ സൈന്യങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. 16 അർമേനിയൻ വിഘടനവാദി പോരാളികളാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. 100 കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിമത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇരു ഭാഗത്തും ആൾനാശമുണ്ടായിട്ടുണ്ട്. അർമേനിയൻ സ്ത്രീയും കുഞ്ഞും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ അഞ്ചംഗ അസർബൈജാനി കുടുംബവും അർമേനിയൻ വിമതർ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടാതായാണ് വിവരം.

ഇതാണ് 'ദ റിയല്‍ സൈക്കോ തെവാദിയ'... സ്വയം സ്റ്റമ്പ് അടിച്ചിട്ട് പോകാൻ പറഞ്ഞ് കിളിപോയവരും ട്രോളുകളുംഇതാണ് 'ദ റിയല്‍ സൈക്കോ തെവാദിയ'... സ്വയം സ്റ്റമ്പ് അടിച്ചിട്ട് പോകാൻ പറഞ്ഞ് കിളിപോയവരും ട്രോളുകളും

ഞായറാഴ്ച രാവിലെയോടെയാണ് തർക്കപ്രദേശത്ത് അർമേനിയ- അസർബൈജാൻ സൈന്യങ്ങൾ തമ്മിൽ സംഘർഷം ആരംഭിക്കുന്നത്. അർമേനിയ സൈനിക നിയമം പ്രഖ്യാപിക്കുകയും തർക്ക പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്.

 azerbaijan-1

Recommended Video

cmsvideo
China started giving unproven vaccines to people | Oneindia Malayalam

ഇരു രാജ്യങ്ങളും തമ്മിൽ ഞായറാഴ്ച വ്യാപകമായ വെടിവെയ്പും ഉണ്ടായിട്ടുണ്ട്. സംഘർഷം വഷളായതിനും ഇരു രാജ്യങ്ങളും പരസ്പരം പഴിചാരുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇതാണ് ആൾനാശത്തിലേക്ക് നയിച്ചിട്ടുള്ളത്. അസർബൈജാൻ ജനങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുകയാണെന്നാണ് അർമേനിയ ഉന്നയിക്കുന്ന ആരോപണം. അന്താരാഷ്ട്രമായി നാഗോർണോ- കറാബാഖ് അസർബൈജാന്റെ ഭാഗമായാണ് കരുതുന്നതെന്നും ഈ പ്രദേശം അർമേനിയൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളത്. സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ ആർട്ട്സാഖിൽ പൊതുജനങ്ങൾക്കെതിരെ അർമേനിയൻ സൈന്യം വെടിവെയ്പ് നടത്തിയെന്ന് ആരോപിച്ചാണ് അസർബൈജാൻ സൈന്യം തലസ്ഥാനത്തെ സ്റ്റെപ്പനാകെർട്ടിൽ പ്രത്യാക്രമണം നടത്തുന്നത്.

English summary
Many dies and injured clashes between Azerbaijan- Armenia on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X