കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്താനിൽ ഇരട്ട സ്ഫോടനം: തിരഞ്ഞെടുപ്പ് റാലിക്കിടെ ചാവേർ പൊട്ടിത്തെറിച്ചു, ഗാനിക്ക് പരിക്കില്ല!!

Google Oneindia Malayalam News

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അഷ്റഫ് ഗനി പങ്കെടുത്ത റാലിക്കിടെയുണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തുു. പർവാൻ പ്രവിശ്യ തലസ്ഥാനമായ ചരിക്കാറിൽ പ്രസിഡന്റ് പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സ്ഫോടനം. അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കാൻ 11 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് സംഭവം. റാലിയിലെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. സെപ്തംബർ 28ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ടാം തവണയാണ് ഘാനി ജനവിധി തേടുന്നത്.

ചന്ദ്രയാന്‍ 2 ന് ഇന്ന് നിര്‍ണായക ദിനം; നാസയുടെ പേടകത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കാത്ത് ഇസ്രോചന്ദ്രയാന്‍ 2 ന് ഇന്ന് നിര്‍ണായക ദിനം; നാസയുടെ പേടകത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കാത്ത് ഇസ്രോ

അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ താലിബാൻ നേതാക്കളും അസ്വസ്തരായിരുന്നു. യുഎസ് സൈന്യം രാജ്യം വിടുന്നതുവരെ ആക്രമണം തുടരുമെന്ന് താലിബാൻ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് റാലിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. കുട്ടികളും സ്ത്രീകളുമാണ് ആക്രമണത്തിന് ഇരയായവരിൽ അധികവും. അതേസമയം മരണം ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. റാലിക്കിടെയെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

kabulblast-15

ഇതിന് പുറമേ അതീവ സുരക്ഷയുള്ള ഗ്രീൻ സോണിലും മറ്റൊരു സ്ഫോടനം ഉണ്ടായിരുന്നു. അമേരിക്കൻ എംബസിയും നാറ്റോ ആസ്ഥാനവും അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയവും സ്ഥിതിചെയ്യുന്ന മേഖലയിലാണ് സ്ഫോടനം. മൂന്നോളം പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായും സൂചനകളുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് താലിബാൻ അഫ്ഗാൻ പൌരന്മാരോടും ആവശ്യപ്പെട്ടിരുന്നു.

English summary
Many dies in twin blast in Afganistan, death tall raise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X