എഡ്മോണ്ടന് ആക്രമണം: അക്രമി അറസ്റ്റില്‍, പിടിയിലായത് സൊമാലിയന്‍ അഭയാര്‍ത്ഥി!!
ആള്‍ക്കൂട്ടത്തിലേയ്ക്ക് കാറിടിച്ച് കയറ്റിയ അക്രമി പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
ഒട്ടാവ: കാനഡയിലുണ്ടായ കത്തിക്കുത്തിലും അക്രമത്തിലും അഞ്ച് പേര്‍ക്ക് പരിക്ക്. കാനഡയിലെ എഡ്മോണ്ടണ്ണില് രണ്ടടത്തായി കത്തിക്കുത്ത് നടന്ന സംഭവത്തില്‍ പോലീസ് കുറ്റവാളിയെ പിടികൂടി. സൊമാലി പൗരനാണ് പോലീസ് പിടിയിലായത്. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പുറമേ കാല്നടയാത്രക്കാര്ക്കിടയിലേയേക്ക് വാഹനമോടിച്ച് കയറ്റിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഞായറാഴ്ച വൈകിട്ട് കനേഡിയന്‍ പോലീസ് അധികൃതര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റവാളിയെ പിടികൂടിയെന്നും ഇയാള്‍ എഡ്മോണ്ടന് പോലീസിനും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിനും പരിചിതനായ സൊമാലിയന്‍ പൗരനാണെന്നും പോലീസ് വ്യക്തമാക്കി.

ആദ്യത്തെ ആക്രമണം ശനിയാഴ്ച (പ്രാദേശിക സമയം) രാത്രി 8.15നായിരുന്നു. വെള്ളനിറത്തിലുള്ള ഷെവര്‍ലെ മാലിബു ട്രാഫിക് ബാരിക്കേഡിന് മുകളിലേയ്ക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സ്പീഡില്‍ ഓടിച്ചുവന്ന കാര്‍ ട്രാഫിക് ബാരിക്കേഡിന് സമീപത്തുനില്‍ക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കാറില്‍ നിന്നിറങ്ങിയ അക്രമി കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കാറില്‍ ഐസിസ് പതാക സ്ഥാപിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അക്രമിക്കെതിരെയുള്ള തെളിവായി പോലീസ് ഇത് പിടിച്ചെടുത്തിട്ടുണ്ട്. ഈ സംഭവത്തിന് ശേഷമാണ് പോലീസ് നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഷെവര്‍ലേ ഉടമയുടെ പേര് കൈമാറുന്നത്. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ പോലീസ് കുറ്റവാളിയെ വലയിലാക്കുകയും ചെയ്തു.
ഭീകരവാദ പ്രവര്‍ത്തനങ്ങളിലെ പങ്ക്, ഭീകര സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നിങ്ങനെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളതെന്ന് എഡ്മോണ്ടന് പോലീസ് വ്യക്തമാക്കി. തീവ്ര ചിന്താഗതിയുള്ള ഇയാളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് 2015 ല്‍ തന്നെ പോലീസ് ഇയാളെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതിന് തക്കതായ തെളിവില്ലാത്തതിനാല്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications