കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസഖ്സ്ഥാനിലെ ഇന്ത്യക്കാർ സുരക്ഷിതർ: പരിക്കേറ്റിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം

Google Oneindia Malayalam News

നൂർ സുൽത്താൻ: കസാഖ്സ്ഥാനിൽ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്ന 150ഓളം ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. തദ്ദേശീയരുമായുള്ള തർക്കത്തെ തുടർന്ന് ശനിയാഴ്ച ഉച്ച മുതൽ പടിഞ്ഞാറൻ കസാഖ്സ്ഥാനിലെ ടെങ്കിസ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഇവരുടെ പരിക്ക് ഗുരുതമല്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ലെബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ കേന്ദ്രീകരിച്ചാണ് സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനെതിരെ ഓണ്‍ലൈനില്‍ വംശീയ ആക്രമണംഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനെതിരെ ഓണ്‍ലൈനില്‍ വംശീയ ആക്രമണം

ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന വിവരമറിഞ്ഞ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കസാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടിരുന്നു. നിലവിൽ സംഭവസ്ഥലത്തെ നില ഗുരുതരമല്ലെന്നാണ് വി മുരളീധരൻ അറിയിച്ചിട്ടുള്ളത്. ലെബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ചിത്രമാണ് സംഘർഷത്തിലേക്ക് നയിച്ചത്. എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാർക്ക് സഹായം അഭ്യർത്ഥിക്കുന്നതിനായി വിദേശ കാര്യ മന്ത്രാലയം +77012207601 എന്ന ഹെൽപ്പ് ലൈൻ നമ്പറും തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യങ്ങൾ ട്വീറ്റ് ചെയ്തത്.

nationalflag-17


ശനിയാഴ്ച ഇന്ത്യക്കാരായ തൊഴിലാളികളും പ്രദേശവാസികളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയതെന്നും രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റെന്നുമാണ് മന്ത്രി നൽകുന്ന വിവരം. എന്നാൽ എണ്ണുപ്പാടത്ത് കുടുങ്ങിക്കുന്ന ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ പുറത്ത് എത്തിക്കുന്നതിനുള്ള നടപടികൾ തുടരുന്നതായും മന്ത്രി അറിയിച്ചിട്ടുണ്ട്. സഹായം തേടി തൊഴിലാളികൾ വിദേശകാര്യമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. പ്രാദേശികർ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളെ ആക്രമിക്കുകയായിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ളവരെ തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ കേരള സർക്കാരിൽ നിന്ന് സഹായം തേടിയിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വിവരങ്ങൾ ലഭ്യമാക്കാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

English summary
Many Indians trapped in oil fields in Kasakhstan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X