Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനിക വിമാനം തകര്‍ന്ന് 16 പേര്‍ കൊല്ലപ്പെട്ടു: അപകടം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന്!!

അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു.

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു. യുഎസിലെ മിസിസിപ്പി ഡെല്‍റ്റ പ്രദേശത്തുവച്ചാണ് സൈനിക യാത്രാ വിമാനം തകര്‍ന്നുവീണത്. എകെസി 130 എന്ന വിമാനമാണ് തകര്‍ന്നുവീണിട്ടുള്ളത്. വിമാനം അപകടത്തില്‍ തകര്‍ന്നതോടെ സോയബീന്‍ പാടത്ത് സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിമാനത്തില്‍ സഞ്ചരിച്ചിരുന്ന 16 പേരുടെ മൃതദേഹം കണ്ടെടുത്തതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടി വ്യാപകമായി തിരച്ചില്‍ നടത്തിവരുന്നുണ്ട്.

ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം 20,000 അടി ഉയരത്തില്‍ വച്ച് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം വൈകിട്ട് നാല് മണിയ്ക്കായിരുന്നു സംഭവം. എന്നാല്‍ 16 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നും ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തകര്‍ന്നതോടെ തീപിടിച്ച വിമാനത്തില്‍ തീയണയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി രക്ഷാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിമാനം തകരാനുള്ള കാരണങ്ങളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

 photo-2017-
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+