കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയിൽ യാത്രാവിമാനത്തിന് തീപിടിച്ച് 41 മരണം; നിരവധി പേർക്ക് പരുക്ക്, അന്വേഷണത്തിന് ഉത്തരവ്

Google Oneindia Malayalam News

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനത്തിന് തീപിടിച്ച് 41 പേർ മരിച്ചു. 78 യാത്രക്കാരുമായി പറന്നുയര്‍ന്ന പിന്നാലെയാണ് തീപിടിത്തമുണ്ടായത്. മോസ്കോയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍ നിന്ന് വടക്കൻ പട്ടണമായ മേര്‍മന്‍സ്കിയിലേക്ക് പുറപ്പെട്ടതാണ് വിമാനം.

ആഭ്യന്തര സർവീസ് നടത്തുന്ന റഷ്യൻ നിർമിത സുഖോയ് സൂപ്പർജെറ്റ്-100 ശ്രേണിയിലുള്ള വിമാനമാണു അപകടത്തിൽ പെട്ടത്. തീ ആളിപ്പടർന്നതിനു പിന്നാലെ ഷെറെമെറ്റിയേവോ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.

കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!

russia

അടിയന്തര ലാൻഡിങ്ങിനായുള്ള ആദ്യശ്രമം പരാജയപ്പെട്ടെന്നും രണ്ടാം ശ്രമത്തിലാണു വിമാനം നിയന്ത്രിച്ചു നിർ‌ത്താനായതെന്നും അപ്പോഴേക്കും തീ പടർന്നെന്നും റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

വിമാനത്തിന്റെ വാൽഭാഗത്താണ് ആദ്യം തീപടർന്നത്. രക്ഷാപ്രവർത്തനത്തിനിടെ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. 2 കുട്ടികളും രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റ എയർഹോസ്റ്റസും മരിച്ചവരിൽ ഉൾപ്പെടും. അപകടത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
41 people killed in Russian passenger plane fire. Russian president ordered investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X