കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്തില്‍ ഭീകരാക്രമണം: 25 പേർ കൊല്ലപ്പെട്ടു, ആക്രമണം ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ച്!!

Google Oneindia Malayalam News

കെയ്റോ: ഈജിപ്തിൽ ആയുധധാരി 23 പേരെ വെടിവെച്ചു കൊന്നു. ഈജിപ്തിലെ മിന്യ പ്രവിശ്യയില്‍ ബസ്സിനു നേരെ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 25പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സെന്റ് സാമുവല്‍ സന്ന്യാസി മഠത്തിലേക്ക് യാത്രചെയ്യുകയായിരുന്ന സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈജിപ്തില്‍ ക്രിസ്തുമതവിശ്വാസികളായ ന്യൂനപക്ഷത്തിനെതിരെ ഇത്തരത്തില്‍ നേരത്തെയും ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ തണ്ട, അലക്‌സാണ്ട്രിയ നഗരങ്ങളിലെ രണ്ട് ചര്‍ച്ചുകളിലായുണ്ടായ സ്‌ഫോടനങ്ങളില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. 2016 ഡിസംബറില്‍ കെയ്‌റോയിലെ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 25 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിന്യയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല.

attack

അക്രമിയെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇത്തരത്തില്‍ ക്രിസ്തുമത വിശ്വാസികൾക്ക് നേരെ ഐസിസ് ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ മിന്യ ആക്രമണത്തിന് പിന്നിലും ഐസിസ് ആയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

English summary
23 killed, 25 injured as gunmen attack bus carrying Coptic Christians in Egypt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X