കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ സ്ഫോടനം: 20 പേര്‍ കൊല്ലപ്പെട്ടു, പരിക്കേറ്റവരുടെ നില ഗുരുതരം

പോലീസ് ഉദ്യോഗസ്ഥനെ ലക്ഷ്യം വെച്ചാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ ഫിറോസ്പൂരില്‍ തിങ്കളാഴ്ച വൈകിട്ടാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 20 പേരെ രക്ഷപ്പെടുത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 30 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ പരിക്കേറ്റ 11 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ലക്ഷ്യം വെച്ചാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. അര്‍ഫ കരീം ഐടി ടവറിന് സമീപത്താണ് ചാവേറാക്രമണമുണ്ടായത്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.

പ്രദേശം വളഞ്ഞ പോലീസ് റോഡ് അടച്ചിട്ടിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ജിന്നാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ പലരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

pakblast-

ലാഹോറിനെയും കസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തിരക്കേറിയ റോഡിലാണ് സ്ഫോടനം നടന്നത്. നേരത്തെ ഏപ്രിലില്‍ ഉണ്ടായ സ്ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലാഹോറിലെ ബെദിയാന്‍ റോഡിലായിരുന്നു സ്ഫോടനം നടന്നത്. ഫെബ്രുവരിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലാഹോറിലെ പഞ്ചാബ് അസംബ്ലിയ്ക്ക് സമീപത്ത് പ്രതിഷേധവുമായെത്തിയ ജനക്കൂട്ടത്തില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

English summary
At least 15 people were killed in a blast in the Ferozepur area of the provincial capital on Monday afternoon, rescue sources confirmed to Geo News. Rescue services have said 20 people were also injured in the explosion. At least 11 of the injured are said to be in critical condition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X