റഷ്യൻ യാത്രാ വിമാനത്തിൽ തീപ്പിടുത്തം; നിരവധി പേർ മരിച്ചു
മോസ്കോ: റഷ്യൻ യാത്ര വിമാനത്തിൽ തീ പിടിച്ചു. അപകടത്തിൽ 41 പേർ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്. ആഭ്യന്തര സർവീസ് നടത്തുന്ന റഷ്യൻ നിർമിത സുഖോയ് സൂപ്പർജെറ്റ്–100 ശ്രേണിയിലുള്ള വിമാനമാണു അപകടത്തിൽ പെട്ടത്.
തീ ആളിപ്പടർന്നതിനു പിന്നാലെ ഷെറെമെറ്റിയേവോ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. അടിയന്തര ലാൻഡിങ്ങിനായുള്ള ആദ്യശ്രമം പരാജയപ്പെട്ടെന്നും രണ്ടാം ശ്രമത്തിലാണു വിമാനം നിയന്ത്രിച്ചു നിർത്താനായതെന്നും അപ്പോഴേക്കും തീ പടർന്നെന്നും റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

വിമാനത്തിൽ 78 യാത്രക്കാരുണ്ടായിരുന്നെന്നാണു പുറത്തുവരുന്ന വിവരം. എങ്ങനെ തീ പിടിച്ചു എന്നതു വ്യക്തമല്ല. നിരവധി യാത്രക്കാർ എമർജൻസി വാതിലിലൂടെ പുറത്തുകടന്നെന്നാണു വിമാനത്താവള അധികൃതർ പറയുന്നത്. എത്ര പേർക്കു പരുക്കുപറ്റി എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
Посадка пылающего Sukhoi Superjet 100 в Шереметьево. Пилоты - стальные люди pic.twitter.com/ETlzOHbUKw
— Дмитрий Смирнов (@dimsmirnov175) May 5, 2019












Click it and Unblock the Notifications