കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യൻ യാത്രാ വിമാനത്തിൽ തീപ്പിടുത്തം; നിരവധി പേർ മരിച്ചു

Google Oneindia Malayalam News

മോസ്കോ: റഷ്യൻ യാത്ര വിമാനത്തിൽ തീ പിടിച്ചു. അപകടത്തിൽ 41 പേർ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്. ആഭ്യന്തര സർവീസ് നടത്തുന്ന റഷ്യൻ നിർമിത സുഖോയ് സൂപ്പർജെറ്റ്–100 ശ്രേണിയിലുള്ള വിമാനമാണു അപകടത്തിൽ പെട്ടത്.

<strong>മെട്രോകൾ കാരണം ഒഴിവാകുന്നത് വൻ ഗതാഗത കുരുക്ക്; സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വിഗലാംഗര്‍ക്കും പൊതുഗതാഗതം നഗരപ്രാദേശിക സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്ന് വെങ്കയ്യ നായിഡു!!</strong>മെട്രോകൾ കാരണം ഒഴിവാകുന്നത് വൻ ഗതാഗത കുരുക്ക്; സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വിഗലാംഗര്‍ക്കും പൊതുഗതാഗതം നഗരപ്രാദേശിക സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്ന് വെങ്കയ്യ നായിഡു!!

തീ ആളിപ്പടർന്നതിനു പിന്നാലെ ഷെറെമെറ്റിയേവോ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. അടിയന്തര ലാൻഡിങ്ങിനായുള്ള ആദ്യശ്രമം പരാജയപ്പെട്ടെന്നും രണ്ടാം ശ്രമത്തിലാണു വിമാനം നിയന്ത്രിച്ചു നിർ‌ത്താനായതെന്നും അപ്പോഴേക്കും തീ പടർന്നെന്നും റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Moscow

വിമാനത്തിൽ 78 യാത്രക്കാരുണ്ടായിരുന്നെന്നാണു പുറത്തുവരുന്ന വിവരം. എങ്ങനെ തീ പിടിച്ചു എന്നതു വ്യക്തമല്ല. നിരവധി യാത്രക്കാർ എമർജൻസി വാതിലിലൂടെ പുറത്തുകടന്നെന്നാണു വിമാനത്താവള അധികൃതർ പറയുന്നത്. എത്ര പേർക്കു പരുക്കുപറ്റി എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

English summary
At least 13 dead in Russian passenger plane fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X