ഷോപ്പിംഗ് സെന്ററിൽ വൻ തീപ്പിടിത്തം.. 37 പേർ വെന്ത് മരിച്ചു.. നിരവധി പേർക്ക് പരിക്ക്!!
മോസ്കോ: ഷോപ്പിംഗ് സെന്ററിന് തീപിടിച്ച് 37 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ സൈബീരിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ പേരെ കാണാതായതായി റിപ്പോർട്ടുണ്ട്.
നാല് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. ഈ കെട്ടിടത്തിൽ സിനിമാ തീയറ്ററുകളും കടകളും മറ്റും പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ നാലാം നില പൂര്‍ണമായും കത്തിനശിച്ചു. എത്ര പേർ കെട്ടിടത്തിന് അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന കണക്കുകൾ പോലും കൃത്യമായി ലഭ്യമല്ല. നൂറോളം പേരെ കെട്ടിടത്തിന് പുറത്തെത്തിച്ചിട്ടുണ്ട്.

തീപ്പിടിച്ച തീയറ്ററിൻറെ മേൽക്കൂര ഇടിഞ്ഞ് വീണതാണ് അപകടം ഇത്ര വഷളാകാൻ കാരണം. കെട്ടിടത്തിന്റെ മുകള്‍നിലകളിൽ നിന്നും താഴേക്ക് ചാടി രക്ഷപ്പെടാൻ ആളുകൾ ശ്രമിക്കുന്നുണ്ട്. ഇങ്ങനെ പരിക്കേറ്റവരെ അടക്കം നിരവധി പേരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപ്പിടുത്തതിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.


Click it and Unblock the Notifications