കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ഇരട്ട സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു, ഭീകരര്‍ പദ്ധതിയിട്ടത് സ്‌ഫോടന പരമ്പരയ്ക്ക്!!

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ ജില്ലാ കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് നഗരമായ മര്‍ദ്ദാനിലെ ജില്ലാ കോടതയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചാണ് 12 പേര്‍ കൊല്ലപ്പെട്ടത്. പാകിസ്താനിലെ അഭിഭാഷക സമൂഹത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് സൂചന.

ആനകള്‍ക്ക് നേരെയുള്ള ആയുധം കശ്മീരികള്‍ക്ക് നേരെയും, ഇന്ത്യന്‍ സൈന്യം കശ്മീരി ജനതയോട് ചെയ്യുന്നത്..ആനകള്‍ക്ക് നേരെയുള്ള ആയുധം കശ്മീരികള്‍ക്ക് നേരെയും, ഇന്ത്യന്‍ സൈന്യം കശ്മീരി ജനതയോട് ചെയ്യുന്നത്..

രാവിലെ കോടതിയില്‍ ആള്‍ത്തിരക്കുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം നടന്നത്. ഗ്രനേഡും സ്‌ഫോടകവസ്തുക്കളുമായെത്തിയ ചാവേര്‍ കോടതിയ്ക്കുള്ളില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. കോടതിയ്ക്കുള്ളില്‍ നിന്ന് 12 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ 52 ഓളം പേരെ പൊലീസ് രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആക്രമണത്തിന്റെ ഉത്തരാവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.

pakistan-map

പാകിസ്താനിലെ ദക്ഷിണ- പശ്ചിമ നഗരമായ ബലൂചിസ്താനിലെ ക്വറ്റയില്‍ ഭീകരാക്രമണം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് കോടതിയും ആക്രമണത്തിന് വേദിയാവുന്നത്. സ്‌കൂളുകളും വിദ്.ാഭ്യാസ സ്ഥാപനങ്ങളും ഭീകരാക്രമണത്തിന് ഇരയാകുന്നതിന് പുറമേ പാകിസ്താനിലെ അഭിഭാഷകരും ഇരയാക്കപ്പെടുന്നതിന്റെ ഉദാഹരണമായിരുന്നു ഒടുവിലത്തെ ആക്രമണം. പെഷവാറിലെ ക്രിസ്ത്യന്‍ കോളനിയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നാല് ഭീകരര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇവിടെ നിന്ന് 60 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന മര്‍ദ്ദാനിലും ആക്രമണമുണ്ടാകുന്നത്.

English summary
12 people killed in a terror attack in Pak court and injured 40. Court situated in a Pakistani city of Mardan on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X