• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദി നിതാഖാത്ത്: വിദേശികള്‍ കടകള്‍ തുറക്കുന്നില്ല; മക്കയും മദീനയും ആശ്വാസം!! ബഖാലയും...

റിയാദ്: തൊഴില്‍മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം തുടങ്ങിയതോടെ സൗദിയില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ മടങ്ങും. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ ഒട്ടേറെ കടകള്‍ അടഞ്ഞുകിടക്കുകയാണ്. ചില പ്രദേശങ്ങളില്‍ മാത്രമാണ് വിദേശികള്‍ കടകള്‍ തുറക്കുന്നത്. നിയമലംഘകരെ കണ്ടെത്താന്‍ ശക്തമായ പരിശോധന നടക്കുന്നുണ്ട്.

നിയമലംഘനം നടത്തിയാല്‍ കടുത്ത പിഴ ഈടാക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് വിദേശികള്‍. ഇനി നാട്ടിലേക്ക് മടങ്ങുക മാത്രമാണ് പോംവഴിയെന്നും അവര്‍ പറയുന്നു. മലയാളികളുടെ കൂട്ടത്തോടെയുള്ള വരവ് കേരളത്തിന്റെ സാമ്പത്തിക രംഗത്തെയും ബാധിക്കും. വിവരങ്ങള്‍ ഇങ്ങനെ....

70 ശതമാനം വിദേശികള്‍

70 ശതമാനം വിദേശികള്‍

സപ്തംബര്‍ 11 മുതലാണ് വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവല്‍ക്കരണം തുടങ്ങിയത്. വസ്ത്രം, പാദരക്ഷകള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ വില്‍പ്പനശാലകളിലാണ് സ്വദേശിവല്‍ക്കരണം. ഈ കടകളിലെല്ലാം 70 ശതമാനം വിദേശികളെ നിയമിക്കണമെന്നാണ് ചട്ടം.

ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍

ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍

വിദേശികള്‍ക്ക് ഈ മേഖലകളില്‍ ചെറുകിട സ്ഥാപനങ്ങളാണ് കൂടുതല്‍. അതുകൊണ്ടു തന്നെ ഇവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറത്തുള്ള ബാധ്യതയാണ് വരിക. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇത്തരംകടകളില്‍ ജോലി ചെയ്യുന്നത്. അടച്ചുപൂട്ടുകയല്ലാതെ രക്ഷയില്ലെന്ന് അവര്‍ പറയുന്നു.

നിയമം ലംഘിക്കുന്നവര്‍ക്ക്

നിയമം ലംഘിക്കുന്നവര്‍ക്ക്

നിയമം ലംഘിക്കുന്നവര്‍ക്ക് 20000 മുതല്‍ 25000 വരെ പിഴ ചുമത്തും. പരിശോധന നടക്കുന്ന പകല്‍ സമയങ്ങളില്‍ മിക്ക കടകളും അടഞ്ഞുകിടക്കുകയാണ്. അഞ്ച് ലക്ഷം സൗദികള്‍ക്ക് തൊഴില്‍ നല്‍കാന്‍ വേണ്ടിയാണ് ഭരണകൂടം പുതിയ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്.

മക്ക, മദീന മേഖലകളില്‍

മക്ക, മദീന മേഖലകളില്‍

മക്ക, മദീന മേഖലകളില്‍ കര്‍ശന പരിശോധന ആരംഭിച്ചിട്ടില്ല. ഹാജിമാര്‍ പൂര്‍ണമായും മടങ്ങിപ്പോകാത്തതിനാലാണ് ഇവിടെ പരിശോധന കര്‍ശനമാക്കാത്തത്. അതുകൊണ്ടു തന്നെ ഇവിടെ കടകള്‍ അടച്ചിട്ടില്ല. എന്നാല്‍ അധികം വൈകാതെ മക്കയിലും മദീനയിലും പരിശോധന ശക്തമാക്കുമെന്നാണ് ആഭ്യന്തര-തൊഴില്‍ മന്ത്രിലായം നല്‍കുന്ന വിശദീകരണം.

ഷറഫിയ്യയില്‍ ആശ്വാസം

ഷറഫിയ്യയില്‍ ആശ്വാസം

ജിദ്ദയിലെ മലയാളികളുടെ പ്രധാന കച്ചവട കേന്ദ്രമാണ് ഷറഫിയ്യ. ഇവിടെയും കടകള്‍ തുറന്നിട്ടുണ്ട്. കാര്യമായ പരിശോധനകള്‍ ഇവിടെ തുടങ്ങിയിട്ടില്ല. ഹാജിമാരുടെ പ്രധാന സന്ദര്‍ശന വിപണിയായ ബലദിലും കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മറ്റു മേഖകലളില്‍ കനത്ത പരിശോധ തുടരുകയാണ്.

അടുത്തത് താങ്ങാനാകില്ല

അടുത്തത് താങ്ങാനാകില്ല

സൗദി വിഷന്‍ 2030ന്റെ ഭാഗമായിട്ടാണ് 12 തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വദേശിവല്‍ക്കണം ശക്തിപ്പെടില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രചാരണം. എന്നാല്‍ ഈ മാസം 11ന് ശേഷം പരിശോധന ശക്തിപ്പെടുത്തി. നവംബറിലും ജനുവരിയിലുമായി സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കും.

വിദേശികള്‍ രാജ്യംവിടുമ്പോള്‍

വിദേശികള്‍ രാജ്യംവിടുമ്പോള്‍

വിദേശികള്‍ രാജ്യംവിടുമ്പോള്‍ സ്വദേശികള്‍ക്ക് ജോലി നല്‍കാമെന്നാണ് സൗദിയുടെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി പ്രത്യേക പരിശീലനം സൗദിക്കാര്‍ക്ക് തുടങ്ങിക്കഴിഞ്ഞു. വസ്ത്ര വ്യാപാര മേഖലകളിലാണ് ആദ്യമായി പരിശീലനം നല്‍കുന്നത്. വിദേശികളോട് നാട്ടിലേക്ക് പോകാന്‍ ചില സ്‌പോണ്‍സര്‍മാര്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം.

പിടിച്ചുനിന്ന വഴിയും അടഞ്ഞു

പിടിച്ചുനിന്ന വഴിയും അടഞ്ഞു

മലയാളികള്‍ക്ക് ആധിപത്യമുണ്ടായിരുന്നതാണ് വസ്ത്രവ്യാപാര മേഖല. ഈ മേഖലിയല്‍ സ്വദേശിവല്‍ക്കരണം തുടങ്ങിയത് കാര്യമായും മലയാളികളെ ബാധിക്കുകയും ചെയ്യും. മൊബൈല്‍ കടകളില്‍ സ്വദേശിവല്‍ക്കരണം നേരത്തെ നടപ്പാക്കിയിരുന്നു. ഇത്തരം കടകള്‍ രൂപം മാറ്റി വസ്ത്രം, സ്റ്റേഷനറി കടകളാക്കിയാണ് പിടിച്ചുനിന്നത്.

നവംബറില്‍ കൂടതല്‍

നവംബറില്‍ കൂടതല്‍

നവംബറില്‍ കൂടതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കും. ഇലക്ട്രിക്കല്‍, വാച്ച്, കണ്ണട, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ നവംബര്‍ ഒമ്പത് മുതലാണ് സ്വദേശിവല്‍ക്കരണം. മെഡിക്കല്‍, കാര്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍, കാര്‍പറ്റ്, ബേക്കറി എന്നീ മേഖലകളില്‍ ജനുവരി ഏഴ് മുതലും.

ബഖാലയും ബൂഫിയയും

ബഖാലയും ബൂഫിയയും

ബഖാലയും ബൂഫിയയും നടത്തുന്നവര്‍ക്ക് ഇപ്പോള്‍ പേടിക്കേണ്ട സാഹചര്യമില്ല. എന്നാല്‍ ഇവരുടെ ഉപഭോക്താക്കളില്‍ കൂടുതലും മറ്റു വിദേശികളാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ നാട്ടിലേക്ക് തിരിച്ചാല്‍ ബഖാലയും ബൂഫിയയും കൊണ്ട് എന്തു നേട്ടമെന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ചോദിക്കുന്നു. കച്ചവടം കുറഞ്ഞിട്ടുണ്ടെന്ന് ബഖാല ഉടമകള്‍ പറയുന്നു.

മറച്ചുവച്ച് കച്ചവടം

മറച്ചുവച്ച് കച്ചവടം

ചില കടകള്‍ തുറക്കുന്നത് വില്‍ക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍ മറച്ചുവച്ചാണ്. റിയാദിലും ജിദ്ദയിലുമെല്ലാം ഒട്ടേറെ കടകളില്‍ പരിശോധന നടത്തുകയും മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു. അടുത്ത തവണ പരിശോധനയ്ക്ക് വരുമ്പോള്‍ പിടിക്കപ്പെട്ടാല്‍ പിഴ ഈടാക്കുമെന്ന് ഉറപ്പാണ്. പലര്‍ക്കും പിഴയിടുകയും ചെയ്തിട്ടുണ്ട്.

ഇളവുണ്ടാകുമെന്ന് ചിലര്‍

ഇളവുണ്ടാകുമെന്ന് ചിലര്‍

പരിശോധനയുടെ ആദ്യഘട്ടം കഴിഞ്ഞാല്‍ ഇളവുണ്ടാകുമെന്നാണ് ചിലര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ അടച്ചിട്ട ശേഷം ദിവസങ്ങള്‍ കഴിഞ്ഞ ശേഷം തുറക്കാമെന്നും ചിലര്‍ കരുതുന്നു. എന്നാല്‍ യാതൊരു ഇളവും നല്‍കില്ലെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന വിവരം. വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ അടയ്ക്കുന്ന ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ജോലി മാറാന്‍ സാധിക്കുന്നവര്‍

ജോലി മാറാന്‍ സാധിക്കുന്നവര്‍

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ജോലി മാറ്റം വഴി പിടിച്ചുനില്‍ക്കാന്‍ സാധിക്കും. മെഡിക്കല്‍, എന്‍ജിനിയറിങ്, ഓഡിറ്റിങ് മേഖലകളിലാണ് തൊഴില്‍മാറ്റത്തിന് സാധ്യതയുള്ളത്. സ്‌പോണ്‍സറോ കമ്പനിയോ മുഖേന ഇതിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ആഭ്യന്തര മന്ത്രാലയം അപേക്ഷയില്‍ തീരുമാനമെടുക്കും.

ആരോഗ്യത്തിന് ഹാനീകരം; പാരസെറ്റമോള്‍ സംയുക്തം ഉള്‍പ്പടെയുള്ള 328 മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു

English summary
Many shops closed in Saudi Arabia due to Saudization new phase starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X