കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംക്യുഎം നേതാവ് അല്‍ത്താഫ് ഹുസൈന്‍ ലണ്ടനില്‍ അറസ്റ്റില്‍: അറസ്റ്റിലായത് പാക് സൈന്യത്തിന്റെ വിമര്‍ശകൻ

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: മുത്തഹിദ ക്വാമി മൂവ്‌മെന്റ് ( എംക്യുഒ ) സ്ഥാപക നേതാവ് അല്‍ത്താഫ് ഹുസൈന്‍ സ്‌ക്കോട്ട്‌ലാന്‍ഡ് പൊലീസ് കസ്റ്റഡിയില്‍ . 2016 ല്‍ നടത്തിയ വിവാദ പ്രസംഗമാണ് അല്‍ത്താഫിനെ നോട്ടപ്പുളളിയാക്കിയത് . നിയമം കയ്യിലെടുക്കാന്‍ അനുയായികള്‍ക്ക് ആഹ്വാനം നല്‍കുന്നതായിരുന്നു പ്രസംഗം . അധോലാകവുമായി ബന്ധപ്പെട്ടു നടത്തിയ റെയിഡിലാണ് അല്‍ത്താഫ് പിടിയിലായതെന്ന് പാക്കിസ്താന്‍ മാധ്യമങ്ങള്‍ പറയുന്നു . അമ്പതോളം പോലീസ് ഓഫീസറുമാരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് . സൗത്ത് ലണ്ടന്‍ പൊലിസ് സ്റ്റേഷനില്‍ ആണ് ഇപ്പോള്‍ ഇയാള്‍ കസ്റ്റഡിയിലുളളത് . എംക്യുഎം മായി ബന്ധപ്പെട്ടവരും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട് .

<br>സോണിയ പ്രസവിച്ച ഉടൻ രാഹുൽ ഗാന്ധിയെ കൈയിലെടുത്ത ആ നഴ്സ് രാജമ്മ തന്നെയാണോ? സത്യാവസ്ഥ ഇങ്ങനെ
സോണിയ പ്രസവിച്ച ഉടൻ രാഹുൽ ഗാന്ധിയെ കൈയിലെടുത്ത ആ നഴ്സ് രാജമ്മ തന്നെയാണോ? സത്യാവസ്ഥ ഇങ്ങനെ

പാകിസ്താനിലെ പ്രധാനരാഷ്ടിയ പാര്‍ട്ടിയായ എംഎക്യു വിന്റെ സ്ഥാപകനാണ് ഹുസൈന്‍ . ഉറുദു സംസാരിക്കുന്ന ആളുകളാണ് പ്രധാനമായും അനുയായികള്‍. കറാച്ചിയാണ് പ്രധാന പ്രവര്‍ത്തന മേഖല . ഇന്‍ഡ്യാ വിഭജനത്തെത്തുടര്‍ന്ന് പാക്കിസ്ഥാനിലേക്കു കുടിയേറിയ ഉറുദു സംസാരിക്കുന്നവരാണ് എം . ഐ . ക്യൂ വിന്റെ ശക്തി . 1990 ലാണ് ഹുസൈന്‍ ലണ്ടനിലെത്തുന്നത്. രാഷ്ട്രീയ കാരണങ്ങളാല്‍ പാക്കിസ്താനില്‍ നിന്നും ലണ്ടനിലെത്തി പൗരത്വം സ്വീകരിച്ചു .

altaf-hussain

മുഹാജിറുകളെ പാകിസ്താനില്‍ അടച്ചമര്‍ത്തുന്നുവെന്ന് ഹുസൈന്‍ ആരോപിച്ചിരുന്നു. അനുയായികളെ മാധ്യമങ്ങളിലൂടെ അഭിസംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു . പാകിസ്താന്‍ സൈന്യത്തിനും ഐ എസ്ഐ കകും എതിരെ ഇത്തരത്തില്‍ രൂക്ഷമായ ആശയ പ്രചരണം പ്രസംഗങ്ങളിലൂടെ അനുയായികളിലെത്തിച്ചിരുന്നു. പാക് ഭരണകൂടം , ഹുസൈനോട് തിരിച്ചു രാജ്യത്തെത്താന്‍ താക്കിതു നല്‍കി. കലാപത്തിനും കൊലപാതകത്തിനും അടക്കം കേസുകളില്‍ വിചാരണ നേരിടാനും ആവശ്യപ്പെട്ടു . എംഐക്യു അണികളെ കലാപത്തിന് സജ്ജരാക്കുന്നു എന്നതാണ് പാക്കിസ്ഥാന്‍ , ഹുസൈനെതിരെ ഉന്നയിക്കുന്ന കുറ്റം .

2016 ലാണ് എംക്യൂഒ രണ്ടായി പിളര്‍ന്നത് . ശേഷം , തന്റെ പക്ഷമായ എംക്യുഎം- എല്‍ ലണ്ടനിലിരുന്നാണ് ഹുസൈന്‍ നിയന്ത്രിച്ചിരുന്നത്. രാജ്യം വിട്ട് ലണ്ടനിലെത്തിയതും പാര്‍ട്ടി പിളര്‍ന്നതോടെ ആയിരുന്നു. കഴിഞ്ഞ പാക്കിസ്താന്‍ പൊതുതിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ഇയാള്‍ അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട്, സൈന്യം ക്രൂരമായി പെരുമാറുന്നു എന്നതായിരുന്നു കാരണം. ഹുസെന്റെ പാര്‍ട്ടി പിളര്‍ന്നുണ്ടായ എംക്യുഎം - പി ഇപ്പോള്‍ ഇംമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ ഭാഗമാണ് .

English summary
MAQ leader Althaf Hussain arrested in London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X