കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സറിനെ ഇനി കഞ്ചാവ് കൊണ്ട് നേരിടാം ! അമേരിയ്ക്ക കണ്ടെത്തി

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കാന്‍സറിനെതിരെ കഞ്ചാവ് ചെടിയില്‍ നിന്ന് മരുന്ന് ഉത്പാദിപ്പിയ്ക്കാന്‍ അമേരിയക്ക തയ്യാറെടുക്കുന്നു. കഞ്ചാവ് ചെടിയ്ക്ക് കാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാനുളഌകഴിവുണ്ടെന്ന് അമേരിയ്ക്ക നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കഞ്ചാവില്‍ നിന്ന് കാന്‍സറിനെതിരായ മരുന്ന് വികസിപ്പിയ്ക്കാന്‍ അമേരിയ്ക്ക തയ്യാറെടുക്കുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ ഡ്രഗ് അബ്യൂസ്(എന്‍ഐഡിഎ) ആണ് കഞ്ചാവ് ചെടിയുടെ ഗുണങ്ങളെപ്പറ്റി പഠനം നടത്തി അമേരിയ്ക്കന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിയ്ക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാനുള്ള കഴിവ് കഞ്ചാവിനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിയ്ക്കുന്നകായി ദ ഡെയ്‌ലി കോളര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Medical Marijuana

അടുത്തിടെ മൃഗങ്ങളില്‍ നടത്തിയ പഠനത്തിലും ഇക്കാര്യം എന്‍ഐഡിഎ കണ്ടെത്തിയിരുന്നു. ബ്രെയിന്‍ ട്യൂമറിന് കാരണമാകുന്ന അര്‍ബുദ കോശങ്ങളെ നശിപ്പിയ്ക്കുന്നതിലാണ് കഞ്ചാവ് ഏറെ പ്രയോജനകരമാവുകയെന്നാണ് പറയുന്നത്. റേഡിയേഷനൊപ്പം കഞ്ചാവ് നല്‍കുന്നതും രോഗം കുറയാനുള്ള സാധ്യത കൂട്ടുമത്രേ . പല അമേരിയ്ക്കന്‍ സ്റ്റേറ്റുകളിലും ഔഷധ സസ്യമായി കഞ്ചാവ് ഉപയോഗിയ്ക്കാന്‍ അനുമതിയുണ്ട് .

English summary
Marijuana can kill cancer cells, says US government-funded research.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X