Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയെ ഇനി മാര്‍ക്ക് കാര്‍ണി നയിക്കും; മുന്നിലുള്ളത് വലിയ പ്രതിസന്ധിക്കാലം

ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തു. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുന്‍ ഗവര്‍ണറായ കാര്‍ണി, ഇംഗ്ലീഷിലും ഫ്രഞ്ചിലും ആണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനോട് കൂറ് പ്രഖ്യാപിച്ച കാര്‍ണി അദ്ദേഹത്തിന്റെ മഹത്വത്തിന് വിശ്വസ്തനായ ദാസനായി സേവിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയാണ് 59 കാരനായ കാര്‍ണി. ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി കാര്‍ണിയെ ശക്തമായി പിന്തുണച്ചു. ഒരു ദശാബ്ദക്കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായാണ് കാര്‍ണി എത്തുന്നത്. ഏകദേശം 152,000 പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് 86 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം ലിബറല്‍ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.

Mark Carney

എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം അത്ര എളുപ്പമായിരിക്കില്ല കാര്‍ണിക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ യുഎസുമായുള്ള കാനഡയുടെ ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. സാധ്യമായ വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ആണ് കാര്‍ണി അധികാരസ്ഥാനത്തേക്ക് എത്തുന്നത്. എന്നാല്‍ പ്രധാന പ്രതിസന്ധികളില്‍ രണ്ട് കേന്ദ്ര ബാങ്കുകളെ നയിച്ചതിന്റെ അനുഭവ സമ്പത്തുള്ള ആള്‍ കൂടിയാണ് കാര്‍ണി.

2008 ലെ സാമ്പത്തിക പ്രതിസന്ധി സമയത്ത് ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായും പിന്നീട് ബ്രെക്‌സിറ്റ് പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഒരു സെന്‍ട്രല്‍ ബാങ്കറായി ജോലി ചെയ്യുന്നതിന് മുമ്പ്, അദ്ദേഹം ഒരു ദശകത്തിലേറെ ഗോള്‍ഡ്മാന്‍ സാച്ചസില്‍ ചെലവഴിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിട്ടതിനുശേഷം കാര്‍ണി കോര്‍പ്പറേറ്റ് ബോര്‍ഡുകളില്‍ മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

കൂടാതെ ഹരിത നിക്ഷേപത്തിനായുള്ള പ്രമുഖ വക്താവുമാണ്. ട്രംപ് കാനഡയില്‍ തീരുവകള്‍ ഏര്‍പ്പെടുത്തുകയും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചേക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫെഡറല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറെടുക്കുന്നതിനിടെ ട്രംപുമായി ചര്‍ച്ച നടത്താന്‍ കാര്‍ണി ശ്രമിക്കും എന്നാണ് വിവരം. കാര്‍ണിക്ക് പാര്‍ലമെന്റില്‍ സീറ്റില്ല.

അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഹൗസ് ഓഫ് കോമണ്‍സില്‍ ന്യൂനപക്ഷ സീറ്റുകള്‍ മാത്രമേ ഉള്ളൂ. ഈ സാഹചര്യത്തില്‍ മെയ് മാസത്തോടെ ഒരു തിരഞ്ഞെടുപ്പിന് സാധ്യതയുണ്ട് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക നയരൂപീകരണത്തിലും നിക്ഷേപത്തിലും പരിചയസമ്പന്നനാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ മുന്‍ പരിചയമില്ലാത്തയാളാണ് മാര്‍ക്ക് കാര്‍ണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+