സുക്കര്‍ബര്‍ഗിന്റെ ന്യൂയര്‍ തീരുമാനം കേട്ടാല്‍ ഞെട്ടും, മകളെ നോക്കാന്‍ റോബോട്ടിനെ നിര്‍മ്മിക്കുന്നു!
കാലിഫോര്‍ണിയ: എല്ലാവര്‍ക്കും പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടാകും. എന്നാല്‍, ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ പുതുവര്‍ഷ തീരുമാനം കേട്ടാല്‍ ആരും ഒന്നു ഞെട്ടും. സുക്കര്‍ബര്‍ഗ് യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ടിനെ നിര്‍മ്മിക്കാനാണ് പോകുന്നത്. എന്തിനാണ് സുക്കര്‍ബര്‍ഗിന് ഇപ്പോള്‍ റോബോട്ട്, മകളെ നോക്കാനാണത്രേ..
പുതുവര്‍ഷത്തില്‍ സുക്കര്‍ബര്‍ഗ് എടുത്ത തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. മാലാഖയായ മകളെ നോക്കാനായി ഒരു റോബോട്ടിനെ നിര്‍മ്മിക്കാന്‍ പോകുകയാണ് സുക്കര്‍ബര്‍ഗ്. മകളെ നോക്കാന്‍ മാത്രമല്ല വീട്ടു കാര്യങ്ങള്‍ കൂടി നോക്കാനാണ് സുക്കര്‍ബര്‍ഗ് റോബോട്ടിനെ നിര്‍മ്മിക്കുന്നത്.

ബേബി സിറ്റര്‍ റോബോട്ടിനെ നിര്‍മ്മിക്കുന്ന കാര്യം സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ഫേസ്ബുക്ക് നോക്കി നടത്താനുള്ള സഹായിയായും റോബോട്ടിനെ സുക്കര്‍ബര്‍ഗ് കൂടെ കൂട്ടുമെന്നാണ് പറയുന്നത്. ഇതുവരെയെടുക്കാത്ത വ്യത്യസ്ഥ തീരുമാനമാണിതെന്നും അദ്ദേഹം പറയുന്നു.
Every year, I take on a personal challenge to learn new things and grow outside my work at Facebook. My challenges in...
Posted by Mark Zuckerberg on Sunday, January 3, 2016
കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതിനോടൊപ്പം വീട്ടു കാര്യങ്ങളും വൃത്തിയായി റോബോട്ട് നോക്കണമെന്നാണ് പറയുന്നത്. ഇനി സുക്കര്‍ബര്‍ഗിന്റെ വീട്ടില്‍ ഒരു അംഗം കൂടി വരികയാണ്. സുക്കര്‍ബര്‍ഗിന്റെ ശബ്ദം കേട്ടാല്‍ തിരിച്ചറിയുന്ന റോബോട്ടിനെയാണ് നിര്‍മ്മിക്കുന്നത്.












Click it and Unblock the Notifications