കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിനെ നയിക്കാൻ താൻ തന്നെ കേമൻ!!! ഒരു അവസരം കൂടി... എല്ലാം പെട്ടെന്ന് തീരില്ലെന്ന് സുക്കർബർഗ്

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: കേംബ്രിഡ്ജ് അനലിറ്റിക്ക തുറന്നുവിട്ട ഭൂതം ഫേസ്ബുക്കിനെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ആവേശിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമം ആയ ഫേസ്ബുക്കിന്റെ ഓഹരികള്‍ പോലും ഇടിഞ്ഞു. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചു.

എന്തായാലും തങ്ങള്‍ക്ക് പറ്റിയ പിഴവുകള്‍ ഏറ്റുപറയാനുള്ള മാന്യതയെങ്കിലും സുക്കര്‍ബര്‍ഗ് കാണിച്ചു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പോലും മൂന്നാമതൊരാള്‍ക്ക് കൈമാറിയത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാലും ഫേസ്ബുക്കിന്റെ തലപ്പത്തിരിക്കാന്‍ സുക്കര്‍ബര്‍ഗിന് യോഗ്യതയുണ്ടോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍.

എന്നാല്‍ ഫേസ്ബുക്കിനെ നയിക്കാന്‍ തന്നേക്കാള്‍ മികച്ച ഒരാള്‍ ഇപ്പോഴില്ല എന്ന നിലപാടാണ് സുക്കര്‍ബര്‍ഗിന്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകായിരുന്നു സുക്കര്‍ബര്‍ഗ്.

ജൂതനായ സുക്കര്‍ബര്‍ഗ്

ജൂതനായ സുക്കര്‍ബര്‍ഗ്

ഈ വിഷയത്തില്‍ എന്തിനാണ് സുക്കര്‍ബര്‍ഗിന്റെ മതം പറയുന്നത് എന്ന് ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ ആദ്യം മുതലേ സുക്കര്‍ബര്‍ഗിനെ എതിര്‍ക്കുന്നവര്‍ അദ്ദേഹത്തിന്റെ മതത്തെ പൊതുമണ്ഡലത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ജൂതപാരമ്പര്യമുള്ള ആളാണ് സുക്കര്‍ബര്‍ഗ്. എന്നാല്‍ ജീവിതത്തില്‍ കടുത്ത നിരീശ്വരവാദിയും ആണ് അദ്ദേഹം. ഇങ്ങനെയുള്ള സുക്കര്‍ബര്‍ഗ് ഇതൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് കരുതുന്ന ഒരു വലിയ വിഭാഗം ലോകത്തുണ്ട്. എന്നാല്‍, അവരും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്ക് ഉപയോഗിച്ച് തന്നെയാണ് സുക്കര്‍ബര്‍ഗിനെതിരെ ആഞ്ഞടിക്കുന്നതും.

2004 ഫെബ്രുവരി 4 ന് ആയിരുന്നു മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്ഥാപിക്കുന്നത്. പിന്നീട് അത് ലോകം മുഴുവന്‍ വ്യാപിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏറ്റവും ഒടുവില്‍ എല്ലാ വിശ്വാസ്യതയും തകര്‍ന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ എത്തിനില്‍ക്കുന്നു.

മികച്ചവന്‍ താന്‍ തന്നെ

മികച്ചവന്‍ താന്‍ തന്നെ

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ആയ ഫേസ്ബുക്കിനെ നയിക്കാന്‍ താന്‍ ഇപ്പോഴും യോഗ്യനാണ് എന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത്. മാധ്യമ പ്രവര്‍ത്തകരുമായുള്ള ഒരു കോണ്‍ഫറന്‍സ് കോളിലൂടെ ആയിരുന്നു ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിനെ നയിക്കാന്‍ നിങ്ങള്‍ യോഗ്യനാണോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

കേംബ്രിഡ്ജ് അനലിറ്റി വിവാദത്തില്‍ നേരത്തെ തന്നെ സുക്കര്‍ബര്‍ഗ് തെറ്റുകള്‍ ഏറ്റുപറഞ്ഞിരുന്നു. ഇത്തവണ അദ്ദേഹം അത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയും ചെയ്തു. 87 ദശലക്ഷം ആളുകളുടെ വിവരങ്ങള്‍ ആയിരുന്നു ഫേസ്ബുക്കില്‍ നിന്ന് മൂന്നാമതൊരാള്‍ക്ക് ലഭിച്ചത്. ഫേസ്ബുക്കിന്റെ പ്രഖ്യാപിത നയങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഇത്.

ഒരു അവസരം കൂടി....

ഒരു അവസരം കൂടി....

സംഭവിച്ചത് വലിയൊരു പിശകാണ്. അത് തന്റെ പിഴവാണ് എന്നും സുക്കര്‍ബര്‍ഗ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് ഒരു അവസരം കൂടി നല്‍കണം എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തെറ്റുകളില്‍ നിന്നാണ് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാവുക. ഇത്തരത്തില്‍ ഒരു പിഴവ് തങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്കിന്റെ ചെയര്‍മാന്‍, സിഇഒ പദവികളില്‍ നിന്ന് മാറി നില്‍ക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് സുക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു കാര്യം തനിക്ക് അറിയില്ലെന്നാണ് സുക്കര്‍ബര്‍ഗ് വിശദീകരിക്കുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന്റെ പേരില്‍ ആര്‍ക്കെതിരേയും ഒരു അച്ചടക്ക നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ ഉണ്ടാക്കിയത്... ഉത്തരവാദിത്തവും എനിക്ക്

ഞാന്‍ ഉണ്ടാക്കിയത്... ഉത്തരവാദിത്തവും എനിക്ക്

ഞാന്‍ ആണ് ഇത്(ഫേസ്ബുക്ക്) തുടങ്ങിയത്. ഞാന്‍ തന്നെയാണ് ഇത് നടത്തിക്കൊണ്ടുപോകുന്നതും. ഇവിടെ എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം എനിക്കാണ്- സുക്കര്‍ബര്‍ഗിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന്റെ പേരില്‍ ആരേയും സ്ഥാപനത്തില്‍ നിന്ന് പുറത്തേക്കെറിയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല എന്നും സുക്കര്‍ബര്‍ഗ് പറയുന്നുണ്ട്. എന്നാല്‍ വിവാദങ്ങള്‍ തങ്ങളുടെ ബിസിനസ്സിനെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇത് എത്രത്തോളം സത്യമാണ് എന്നതും ചര്‍ച്ചാ വിഷയം ആണ്. വിവാദത്തിന് ശേഷം ഫേസ്ബുക്കിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. പല ഓഹരി ഉടമകള്‍ക്കും കോടിക്കണക്കിന് രൂപ നഷ്ടമാവുകയും ചെയ്തു.

പരിഹരിക്കാന്‍ സമയമെടുക്കും

പരിഹരിക്കാന്‍ സമയമെടുക്കും

എന്തായാലും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അത്ര പെട്ടന്നൊന്നും പരിഹരിക്കപ്പെടില്ല എന്ന് തന്നെയാണ് സുക്കര്‍ബര്‍ഗ് പറയുന്നത്. വിശ്വാസം തകര്‍ക്കപ്പെട്ടു എന്ന രീതിയില്‍ ആണ് ഉപയോക്താക്കള്‍ ഇതിനെ കാണുന്നത്. ഇത് പരിഹരിക്കാന്‍ ഏറെ പ്രയത്‌നിക്കേണ്ടി വരും എന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. അതിന് വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കും എന്നാണ് സുക്കര്‍ബര്‍ഗിന്റെ വിലയിരുത്തല്‍.

പൂര്‍ണമായും പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാവുന്ന ഒരു പ്രശ്‌നം അല്ല ഇതെന്നും അദ്ദേഹം പറയുന്നുണ്ട്.

ഫേസ്ബുക്കിന് എട്ടിന്റെ പണി!! കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നഷ്ടക്കണക്ക്, കമ്പനികള്‍ കൈയ്യൊഴിയുന്നു!!ഫേസ്ബുക്കിന് എട്ടിന്റെ പണി!! കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നഷ്ടക്കണക്ക്, കമ്പനികള്‍ കൈയ്യൊഴിയുന്നു!!

കേംബ്രിഡ്ജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചു! ഇന്ത്യയിൽ ഓഫീസും... വിവാദ വെളിപ്പെടുത്തൽ...കേംബ്രിഡ്ജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചു! ഇന്ത്യയിൽ ഓഫീസും... വിവാദ വെളിപ്പെടുത്തൽ...

കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും! ജിഹാദിനോടുള്ള പ്രതികരണം തേടി; പക്ഷേ, ആ ചോദ്യത്തിന് ഉത്തരമില്ല..കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും! ജിഹാദിനോടുള്ള പ്രതികരണം തേടി; പക്ഷേ, ആ ചോദ്യത്തിന് ഉത്തരമില്ല..

English summary
Facebook chief Mark Zuckerberg said on Wednesday he remains the best person to lead the social network despite acknowledging mistakes that his company made in sharing its users' information with a third-party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X