കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് മാര്‍ക്ക് സുക്കന്‍ബര്‍ഗ്

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്കെന്റെ വിവരചോര്‍ച്ചയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് രാജി ഇല്ലെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞത്.


ഫേസ്ബുക്ക് ഈയിടെ നേരിട്ട പ്രശ്‌നങ്ങളില്‍ ഏറെ കുറ്റപ്പെടുത്തലുകള്‍ കേട്ട ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറിന്‍ സാന്‍ഡ്‌ബെര്‍ഗിനെ സുക്കര്‍ബര്‍ഗ് പിന്തുണയ്ക്കുകയും ചെയ്തു.ഷെറില്‍ കമ്പനിയുടെ അവിഭാജ്യഘടകമാണെന്നും നിലവില്‍ കമ്പനി നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിക്കുകയാണെന്നും സുക്കന്‍ബര്‍ഗ് പറഞ്ഞു.

mark-zuckerberg-

ഒരു പ്രശ്‌നത്തില്‍ നിന്നും മറ്റൊന്നിലേക്ക് ഫേസ്ബുക്ക് കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു ഈ വര്‍ഷം ലോകം കണ്ടത്. 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഫെയ്‌സ്ബുക്കിനെ ഉപയോഗിച്ചതും കേംബ്രിഡ്ജ് അനലറ്റിക്ക അപവാദവും ഫേസ്ബുക്കിന് തലവേദനയായിരുന്നു.

സിലിക്കണ്‍വാലിയിലെ മറ്റ് കമ്പനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നെഗറ്റീവ് വാര്‍ത്തകള്‍ നല്കിയെന്ന പരാമര്‍ശത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും സിഎന്നിനോട് സുക്കന്‍ബര്‍ഗ് പറഞ്ഞു. കമ്പനിയില്‍ പ്രശ്‌നങ്ങളുണ്ട്, പ്രശ്‌നങ്ങള്‍ ഇല്ല എന്ന് പറയുന്നില്ല. എന്നാല്‍ അവ ഒന്നും തന്നെ വളര്‍ച്ചയെ തടയുന്നവയല്ല എന്നും അദ്ദേഹം പറയുനന്നു.

English summary
Mark Zuckerberg says he has no plan to resign his chairman post from facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X