ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മകള്‍ക്ക് വിവാഹം; കെട്ടാന്‍ പോവുന്ന ഷെയ്ഖ് മാന ആരാണെന്ന് അറിയാമോ
വീണ്ടുമൊരു രാജകീയ വിവാഹത്തിന് ഒരുങ്ങുകയാണ് യു എ ഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വിവാഹമാണ് നടക്കാന്‍ പോവുന്നത്. അല്‍ മക്തൂം കുടുംബാംഗം തന്നെയായ ശൈഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമാണ് വരന്‍.
ഷെയ്ഖ മഹ്‌റ തന്നെയാണ് തന്റെ വിവാഹക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. വരന്റെ പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂം വധൂവരന്മാരെക്കുറിച്ച് എഴുതിയ കവിത പങ്കുവെച്ചുകൊണ്ടായിരുന്നു ദുബൈ ഭരണാധികാരിയുടെ മകള്‍ വിവാഹം സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. വരന്റെ പിതാവും ഈ കവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ദുബായ് ഭരണാധികാരിയുടെ മകളായി 1994ലാണ് ഷെയ്ഖ മഹ്റ ജനിച്ചതെന്നാണ് റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വിവരങ്ങള്‍ പ്രകാരം യുകെ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദം നേടിയിട്ടുണ്ട്. സർട്ടിഫിക്കറ്റിന്റെ ചിത്രങ്ങളും ഷെയ്ഖ മഹ്റ പങ്കുവെച്ചിട്ടുണ്ട്. നിരവധി പൊതുപരിപാടികളിലും ഭരണാധികാരിയുടെ മകള്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ഷാർജ എക്‌സ്‌പോ സെന്ററിൽ നടന്ന മിഡിൽ ഈസ്റ്റ് വാച്ചസ് ആൻഡ് ജ്വല്ലറി എക്‌സിബിഷൻ ഉൾപ്പെടെ യു എ ഇ യിൽ നടന്ന പരിപാടികളിലെല്ലാം ഇവർ സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ വർഷം യുഎഇയുടെ ദേശീയ ദിനത്തിൽ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ മനോഹരമായ ചിത്രങ്ങളും ഷെയ്ഖ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിന്റെ മകനാണ് മഹറയുടെ ഭാവി വരനായ ഷെയ്ഖ് മന. യു എ ഇയിൽ റിയൽ എസ്റ്റേറ്റിലും സാങ്കേതിക വിദ്യയിലും നേട്ടം കൈവരിച്ച നിരവധി സംരംഭങ്ങളിൽ പങ്കാളിയാണ് ഇദ്ദേഹം. ഒരു സ്കീയിംഗ് പ്രേമി കൂടിയാണ് ഇദ്ദേഹമെന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളില്‍ നിന്നും വ്യക്തമാവുന്നത്.
ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പോലെയുള്ള മറ്റ് ദുബായ് രാജകുടുംബങ്ങൾക്കും ഫ്രാൻസിലെ പ്രശസ്തമായ സ്കീയിംഗ് ലൊക്കേഷനായ കോർഷെവലിലില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മന മികച്ച ഫുട്ബോള്‍ പ്രേമി കൂടിയാണ്. റൊണാള്‍ഡീഞ്ഞോ ഉള്‍പ്പടേയുള്ള താരങ്ങളുമായുള്ള പടങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications